ബാലരാമപുരത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍... വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു, സര്‍വിസ് വയറില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതാകാം തീപിടിത്തതിന് കാരണമായതെന്ന് പോലീസ്

ബാലരാമപുരത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കട്ടച്ചല്‍കുഴി തിരണിവിള വീട്ടില്‍ ഓമനയെ(65) ആണ് വീടിനുള്ളില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഓമന ഒറ്റക്കാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് 5.30 വരെയും അയല്‍ക്കാരോട് സംസാരിച്ചിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു.
സര്‍വിസ് വയറില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതാകാം തീപിടിത്തതിന് കാരണമായതെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തതിന്റെ കാരണം വ്യക്തമാകൂയെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























