കണ്ണൂരിലെ കനകമലയില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിക്ക് പതിനാല് വര്‍ഷത്തെ കഠിനതടവും പിഴയും

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ കണ്ണൂരിലെ കനകമലയില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഉമര്‍ അല്‍ ഹിന്ദി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മന്‍സീദി(33)ന് 14 വര്‍ഷത്തെ കഠിന തടവാണ് വിധിച്ചത്. മന്‍സീദിന് 50,000 രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. രണ്ടാം പ്രതി ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്‌ന എന്ന സ്വാലിഹ് മുഹമ്മദ് (29)ന് 10 വര്‍ഷവും മൂന്നാം പ്രതി കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബുബഷീറിന് (32) ഏഴ് വര്‍ഷവുമാണ് തടവ്.നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്ങീലന്‍കണ്ടി വീട്ടില്‍ ആമു എന്ന റംഷാദിന് (27) മൂന്ന് വര്‍ഷവും അഞ്ചാം പ്രതി മലപ്പുറം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി.സഫ്‌വാന്(33) അഞ്ച് വര്‍ഷവുമാണ് തടവുശിക്ഷ.
എട്ടാം പ്രതി കാസര്‍കോട് കാഞ്ഞങ്ങാട് ലക്ഷ്മിനഗര്‍ കുന്നുമ്മേല്‍ മൊയ്‌നുദ്ദീന് മൂന്ന് വര്‍ഷം തടവ് വിധിച്ചു. കേസിലെ ആറാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. ഏഴാം പ്രതി കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശ്ശേരി അഫ്ഗാനിസ്താനില്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 10ാം പ്രതിയും തൊടുപുഴ സ്വദേശിയുമായ സുബ്ഹാനി ഹാജാ മൊയ്തീനെതിരെ പ്രത്യേകം കുറ്റപത്രം നല്‍കിയതിനാല്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഗൂഢാലോചന, നിരോധിത സംഘടനയെ അനുകൂലിച്ചു എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
https://www.facebook.com/Malayalivartha

























