വീണാല്‍ എന്ത് ചെയ്യണം... ബിന്ദു അമ്മിണിയെ കഴിഞ്ഞ ദിവസം ശ്രീനാഥ് മുളക് സ്പ്രേ അടിച്ചതിന് പിന്നാലെ പെപ്പര്‍ സ്പ്രേ ചര്‍ച്ചയാകുന്നു; സ്പ്രേ അടിച്ച ശേഷവും ബിന്ദു അമ്മിണി ഒരു നീറ്റലും അനുഭവപ്പെടാതെ കൂളായി നിന്നതെന്ത്? ഇതിന് കുരുമുളകും ആയി നേരിട്ടു ബന്ധമില്ലേ? ചര്‍ച്ചകള്‍ മുറുകുമ്പോള്‍

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ഒപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിക്കെതിരെ ഇന്നലെ നടന്ന മുളക് സ്പ്രേ ആക്രമണം മലയാളികള്‍ ആകെ ചര്‍ച്ച ചെയ്യുകയാണ്. കൂളായി വന്ന് മുളക് സ്പ്രേ നടത്തിയ ശ്രീനാഥ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്തുമായി. ഇതിനിടെ ബിന്ദുവിന് നേരെ പ്രയോഗിച്ചത് വെറും നിറം കലര്‍ന്ന വെള്ളം മാത്രമായിരുന്നെന്നും അല്ലെങ്കില്‍ മുഖവും കണ്ണും നീറില്ലേയെന്നും എതിരാളികള്‍ ചോദിക്കുന്നുണ്ട്. മലയാളികള്‍ക്ക് അധികം കണ്ട് പരിചിതമല്ലാത്ത കുരുമുളക് സ്പ്രേ അഥവാ പെപ്പര്‍ സ്പ്രേ ചര്‍ച്ചയാകുകയാണ്.
സ്വയരക്ഷയ്ക്കായി വ്യക്തികളും സംഘര്‍ഷമേഖലകളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സേനാവിഭാഗങ്ങളും ഉപയോഗിച്ചുവരുന്ന രാസ സംയുക്തമാണ് പെപ്പര്‍ സ്പ്രേ. ഇതില്‍ പലപ്പോഴും കുരുമുളക് അടങ്ങണമെന്നില്ല. പെപ്പര്‍ സ്പ്രേയിലടങ്ങിയിരിക്കുന്ന ഒലിയോ റെസീന്‍ വിഭാഗത്തില്‍പ്പെടുന്ന രാസ വാതകം മുന്നിലുള്ളവരെ സ്വയം പ്രതിരോധത്തിലാക്കുന്നു. രൂക്ഷമായ കണ്ണെരിച്ചില്‍, കണ്ണീര്‍ പ്രവാഹം, വേദന, താത്കാലികമായ അന്ധത, കടുത്ത ചുമ, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് ഇത് പ്രയോഗിച്ചാലുണ്ടാവുക. പെപ്പര്‍ സ്പ്രേ സാധാരണഗതിയില്‍ മാരകമല്ലെങ്കിലും അപൂര്‍വമായി ഇതിന്റെ പ്രയോഗത്തെത്തുടര്‍ന്നുള്ള ആഘാതത്തില്‍ മരണം സംഭവിച്ചതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ പെപ്പര്‍ സ്പ്രേയെ കുറിച്ചുള്ള സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് കുറിപ്പും വൈറലായിട്ടുണ്ട്. പെപ്പര്‍ എന്നാല്‍ കുരുമുളക് എന്ന് പെട്ടെന്ന് തോന്നുമെങ്കിലും ഇതിന് കുരുമുളകും ആയി നേരിട്ടു ബന്ധമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചില്ലി പെപ്പര്‍ അല്ലെങ്കില്‍ 'പച്ച മുളക്, കാന്താരി മുളക്' ഇവയില്‍ കാണുന്ന കാപ്സിക്കിന്‍ എന്ന പ്രത്യേക കെമിക്കല്‍ ആണ് മുളകിന് എരിവ് നല്‍കുന്നത്. ഒളിയോറിസം കാപ്സിക്കിന്‍ എന്ന തരം മുളകില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. എരിവ് എന്നത് സ്‌കിന്നില്‍ ആകുമ്പോള്‍ അത് പുകച്ചിലും, ചൊറിച്ചിലും ആയി മാറും.
ഒളിയോറിസം കാപ്സിക്കിന്‍ പൊടിച്ച് അതില്‍ നിന്നും ഈതൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് ആണ് ഇതില്‍ നിന്നും പ്രത്യേക കെമിക്കല്‍ വേര്‍ തിരിച്ചെടുക്കുന്നത്. ഈ കെമിക്കല്‍ വെള്ളത്തില്‍ ലയിക്കില്ല, അതിനാല്‍ പ്രൊപ്പിലീന്‍ ഗ്ലൈക്കോള്‍ എന്ന കെമിക്കല്‍ ഉപയോഗിച്ചാണ് വെള്ളത്തില്‍ കലര്‍ത്തി സ്പ്രേ പോലെ ആകുന്നത്. വളരെ കുറഞ്ഞ അളവില്‍ 0.18% മുതല്‍ 1.33% കാപ്സിക്കിന്‍ മാത്രമേ പെപ്പര്‍ സ്പ്രേയില്‍ സാധാരണ കാണൂ.
ഇതിന് സാധാരണ പച്ച വെള്ളം പോലെ തെളി നിറം ആണുള്ളത്. സ്പ്രേ ആകുമ്പോള്‍ 'മിസ്റ്റ്' പോലെയും. നിര്‍മ്മാതാക്കള്‍ പ്രത്യേകമായി എന്തെങ്കിലും കളര്‍ ചേര്‍ക്കാറുമുണ്ട്.
ഇത് മുഖത്തു വീണാല്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരവും നല്‍കുന്നുണ്ട്. പെപ്പര്‍ സ്പ്രേ വീണാല്‍, മുഖത്ത്, കണ്ണില്‍, തൊണ്ടയില്‍, മൂക്കില്‍ ഒക്കെ അതിയായ പുകച്ചിലും ചൊറിച്ചിലും ഉണ്ടാക്കും. വെള്ളത്തില്‍ ലയിക്കാത്തതിനാല്‍ വെള്ളം ഒഴിച്ചു കഴുകിയാല്‍ ഈ കെമിക്കല്‍ കണ്ണില്‍ നിന്നും മാറ്റാന്‍ കഴിയില്ല. കണ്ണില്‍ നിന്നും പോകാന്‍ തുടര്‍ച്ചയായി കണ്ണുകള്‍ അടച്ചും തുറന്നും കണ്ണുനീര്‍ വെളിയില്‍ കളയുന്നത് കണ്ണില്‍ നിന്നും ഈ കെമിക്കല്‍ കൂടുതലായി പുറത്തു കളയാന്‍ സഹായിക്കും. കഴിവതും കൈകള്‍ കൊണ്ട് തടവുകയോ, തിരുമ്മുകയോ ചെയ്യാതെ ഇരിക്കുക. ഇത് മറ്റുള്ള ഭാഗങ്ങളിലേക്ക് കൂടി ഈ കെമിക്കല്‍ പടരാന്‍ കാരണം ആകും. ഷാംപൂ, പശുവിന്‍ പാല്‍ ഇവയൊക്കെ ഒഴിച്ചു കഴുകിയിട്ടും നീറ്റല്‍ കുറഞ്ഞില്ല എന്ന് 2008 ലെ ഒരു പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നീറ്റല്‍ ചൊറിച്ചില്‍ ഇവയൊക്കെ, പെപ്പര്‍ സ്പ്രേ യുടെ കെമിക്കല്‍ അളവ് അനുസരിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ നീണ്ടു നില്‍ക്കാം. കണ്ണിലെ നീറ്റല്‍ ഒരു ദിവസത്തിനകം മാറുമെന്നും വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























