ജനുവരി 2ന് ബിന്ദു അമ്മിണിക്കൊപ്പം നൂറുപേർ ശബരിമലയിലെത്തും; നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന സംഘടനയുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 സ്ത്രീകളെയും ഒപ്പംകൂട്ടി ശബരിമലയില്‍ എത്തുമെന്ന വെല്ലുവിളിയുമായി ബിന്ദു അമ്മിണി

ജനുവരി 2 എന്ന ദിവസമുണ്ടെങ്കില്‍ മലചവിട്ടും. ശബരിമല ദർശന വിഷയത്തിൽ നിന്നും പിന്നോട്ടില്ലെന്നും ജനുവരി 2 എന്ന ദിവസമുണ്ടെങ്കില്‍ ശബരിമലയില്‍ വീണ്ടും പോയിരിക്കുമെന്നും വെല്ലുവിളിയുമായി ബിന്ദു അമ്മിണി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിന്ദു അമ്മിണിയുടെ വെല്ലുവിളി. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന സംഘടനയുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 സ്ത്രീകളെയും ഒപ്പംകൂട്ടിയാണ് ശബരിമലയില്‍ എത്തുക എന്നും ബിന്ദു അമ്മിണി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മല ചവിട്ടിയതിന്റെ വാര്‍ഷിക ദിനം കൂടിയാണ് ജനുവരി 2. മല ചവിട്ടുന്നതിന് വേണ്ടി പൊലീസിന്റെ സംരക്ഷണം തേടുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. പൊലീസ് അനുമതി തരാത്തപക്ഷം കോടതിയെ സമീപിക്കും. ഇന്നലെ പൊലീസ് കൃത്യമായ ഒരു ഉത്തരം തന്നിട്ടില്ല. ശബരിമലയ്ക്ക് പോകാന്‍ മാല ഇട്ടിട്ടില്ലെങ്കിലും മറ്റ് വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ട്. സ്ത്രീകള്‍ മല ചവിട്ടുന്നത് ഭക്തരോടുള്ള വെല്ലുവിളിയല്ല. സതി നിറുത്തലാക്കിയപ്പോഴും ഇത്തരത്തിലുള്ള വാദം ഉയര്‍ന്നിരുന്നല്ലോ.
ആരാണ് വിശ്വാസി എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇവര്‍ തയ്യാറാകണം. ഞങ്ങളെ എറണാകുളത്ത് തടഞ്ഞതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. യുവതീ പ്രവേശനത്തെ തടയുന്നവരുടെ ഉദ്ദേശ്യം ഇവിടെ കലാപം നടത്തുക എന്നത് മാത്രമാണ്. ശബരിമല അല്ല അവരുടെ വിഷയം.
മന്ത്രി എ.കെ. ബാലനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിരുന്നു. ഞാനും ഈ രാജ്യത്തെ പൗരയാണ്. അങ്ങനെയുള്ള എനിക്ക് എവിടെയും പോകാനുള്ള സ്വാതന്ത്രമില്ലേ. ഞാന്‍ എന്തിനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. ഏറ്റുമാനൂരിലെ ആദിവാസി കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിഷയവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ കാണാന്‍ പോയത്. ശബരിമല വിഷയവും മന്ത്രി ബാലനും തമ്മില്‍ എന്താണ് ബന്ധമെന്ന് എനിക്കറിയില്ലെന്നും ബിന്ദു പറഞ്ഞു. ഒരു മന്ത്രിയുടെ കാല് പിടിച്ച് ശബരിമലയ്ക്ക് പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും സി.പി.എം സ്വീകരിച്ചിട്ടുള്ള അടിസ്ഥാനപരമായ നയം ഒന്നുതന്നെയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്ത്രപരമായ നിശബ്ദതയാണ് സി.പി.എം പാലിക്കുന്നത്. പൊലീസിനകത്ത് വലിയ കാവിവത്കരണം നടക്കുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇനിയും ഇത്തരം കലാപങ്ങളും അക്രമങ്ങളും ആവര്‍ത്തിക്കുമെന്നും ബിന്ദു അമ്മിണി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























