Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കലിതുള്ളി അമിത്ഷാ... മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും അടി തുടരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ച് ശരത് പവാര്‍; മഹാരാഷ്ട്രയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും മകള്‍ സുപ്രിയാ സുലേയ്ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കാമെന്നും മോദി വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍

03 DECEMBER 2019 10:55 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ ത്രികക്ഷി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞു. അപ്പോഴും രാഷ്ട്രീയ മഹാനാടകം അവസാനിക്കുന്നില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതി രൂക്ഷമായ വിമര്‍ശനമാണ് എന്‍സിപി നേതാവ് ശരത് പവാര്‍ ഉന്നയിക്കുന്നത്. തനിക്കൊപ്പം നിന്നാല്‍ മകള്‍ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ശരദ് പവാര്‍.

മഹാരാഷ്ട്രയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും മകള്‍ സുപ്രിയാ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്നുമാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ വാഗ്ദാനം താന്‍ നിരസിച്ചതായും ഒരു മറാഠി ചാനലിന് നല്‍കിയ അഭുമുഖത്തില്‍ പവാര്‍ പറയുന്നു. തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും കൂടിക്കാഴ്ചയില്‍ നടന്നിട്ടില്ല. എന്നാല്‍ ബിജെപിയുമായി സഖ്യത്തില്‍ ചേരാന്‍ താത്പര്യമില്ലെന്ന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നെന്നും പവാര്‍ പറഞ്ഞു.

ബിജെപിയുമായുള്ള സഖ്യം വെടിഞ്ഞ ശിവസേന മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമായിരുന്നു ശിവസേനാ നേതാവ് ഉദ്ദവ് താക്കറേ മുന്നോട്ട് വെച്ച നിബന്ധന. ഭൂരിപക്ഷം ലഭിക്കാതിരുന്നതോടുകൂട്ടി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഈ അവസരത്തില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം കേന്ദ്ര സര്‍ക്കാരിനെ പിണക്കി മഹാരാഷ്ട്ര സര്‍ക്കാരിന് ഇനി എത്രനാള്‍ ഇങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ശരത് പവാര്‍ ഉന്നയിക്കുന്ന ആരോപണം അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എടുത്തിരിക്കുന്നത്. ഒരവസരം വന്നാല്‍ കര്‍ണാടകയിലേതു പോലെ തരിച്ചടി നല്‍കുക തന്നെ ചെയ്യും.

അതേസമയം മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ എന്‍സിപിക്ക് പ്രധാന വകുപ്പുകള്‍ ലഭിച്ചേക്കുമെന്നു സൂചന. 43 അംഗ മന്ത്രിസഭയില്‍ ആഭ്യന്തരം അടക്കം 16 മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്. ശിവസേനയ്ക്ക് 15 ഉം കോണ്‍ഗ്രസിന് 12 ഉം മന്ത്രിമാരുണ്ടായേക്കും. ഇന്ന് സ്പീക്കറായി കോണ്‍ഗ്രസിന്റെ നാനാ പഠോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശരദ് പവാറുമായി അടുപ്പമുള്ള ജയന്ത് പാട്ടീല്‍ ആഭ്യന്തര മന്ത്രി സാധ്യതാ പട്ടികയിലുണ്ട്. മുമ്പ് കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാരില്‍ അദ്ദേഹം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

എന്‍സിപിക്ക് ഒരു ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിച്ചേക്കും. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ പോയി തോറ്റ് പവാറിന്റെ പാളയത്തില്‍ തിരിച്ചെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രിപദം നല്‍കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും അതു പാര്‍ട്ടി തീരുമാനിക്കുെമന്നുമായിരുന്നു അജിത് പവാറിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ നാനാ പഠോളെ മഹാരാഷ്ട്രയില്‍ സ്പീക്കറാകും. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപിയിലെ കിസാന്‍ കതോറെയുടെ സ്ഥാനാര്‍ഥിത്വം ബിജെപി പിന്‍വലിച്ചതോടെയാണ് മഹാ വികാസ് അഘാഡി സ്ഥാനാര്‍ഥിയായ പഠോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാലു തവണ എംഎല്‍എ ആയ പഠോളെ ഇത്തവണ വിദര്‍ഭയിലെ സകോലി മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മുമ്പ് കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ ചേരുകയും എംപിയാകുകയും ചെയ്തിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാരാഷ്ട്രാ മുഖ്യ.മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ബിജെപി വിടുകയും തിരികെ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (5 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (13 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (16 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (16 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends