ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ
അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താനായി ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ സർക്കാർ അതൃപ്തി അറിയിച്ചു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സിക്യുട്ടീവ് ചുമതലകളിൽപ്പെട്ടതാണ്.
ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനായി പ്രത്യേക ശ്രദ്ധ വേണമെന്ന് സർക്കാർ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. യോഗം വിളിച്ചത് മാദ്ധ്യമ വാർത്തകളിലൂടെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ അന്വേഷിച്ചിരുന്നു. ഭരണകാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും ചാൻസലർ എന്ന നിലയിൽ സർവകലാശാലകളിൽ യോഗാദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് വി.സിമാരുടെയടക്കം യോഗം വിളിച്ചതെന്നും ഗവർണർ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.
ഗവർണർ ആർ.വി.ആർലേക്കറുടെ നിർദ്ദേശപ്രകാരം ലോക്ഭവൻ സെക്രട്ടറി ഡോ. കെ.വാസുകിയാണ് മുഖ്യമന്ത്രിയെ ഇക്കാര്യമറിയിച്ചത്. യോഗാഭ്യാസമടക്കം ഒരുക്കങ്ങൾ അറിയാനാണ് ആയുഷ് വകുപ്പ് സെക്രട്ടറിയെ വിളിച്ചത്. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് യോഗങ്ങൾ വിളിച്ച് ഒരുക്കം വിലയിരുത്തുന്നത്.
ആർലേക്കറിന് തമിഴ്നാട് ഗവർണറുടെ കൂടി ചുമതലയുള്ളതിനാൽ അവിടെയും സമാനമായ യോഗം വിളിച്ചിട്ടുണ്ടായി.
"https://www.facebook.com/Malayalivartha
























