Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

കോണ്‍ഗ്രസിനും ചോദിക്കാനും പറയാനും ആളുണ്ട്‌, നാണമുണ്ടെങ്കില്‍ സ്ഥാനമൊഴിയണമെന്ന്‌ ഷുക്കൂര്‍, ഷുക്കൂറിന്റെ വീട്ടില്‍ നിന്നും കിട്ടിയതല്ലെന്ന്‌ വെള്ളാപ്പള്ളി

27 MAY 2013 04:05 AM IST
മലയാളി വാര്‍ത്ത.

കുറേ നാളുകളായി മലയാളികള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്‌. ഈ സമുദായ നേതാക്കന്മാരുടെ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ കോണ്‍ഗ്രസായി ജനിച്ച ആരുമില്ലേ എന്ന്‌. തലപ്പത്തിരിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ക്ക്‌ സമുദായ നേതാവെന്ന്‌ കോള്‍ക്കുമ്പോഴേ പനിപിടിക്കും. നാടൊട്ടുക്കും തലങ്ങും വിലങ്ങും നടക്കുന്ന സംഭവങ്ങള്‍ക്കു പോലും മറുപടി പറയുന്ന നേതാക്കന്മാര്‍ക്ക്‌ സമൂദായിക നേതാക്കന്മാരുടെ കളിയാക്കലിനോ വിമര്‍ശനങ്ങള്‍ക്കോ ഒരു മറുപടിയുമില്ല. അങ്ങനെ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമായി. അവസാനം സമുദായ നേതാക്കന്മാര്‍ക്കും ബോറടിച്ചു തുടങ്ങി. പ്രതികരണ ശേഷിയില്ലാത്ത ചുമരിനെയാണല്ലോ തങ്ങള്‍ വിമര്‍ശിച്ചതെന്ന ജാള്യതയും അവര്‍ക്കുണ്ടായി.
എന്നാല്‍ പെട്ടന്നാണ്‌ ആലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍ക്ക്‌ ബോധോദയമുണ്ടായത്‌. തങ്ങളുടെ ആരാധ്യനായ നേതാക്കന്മാരായ രമേഷ്‌ ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയുമല്ലേ ഇങ്ങനെ കളിയാക്കുന്നത്‌. ഇതങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ല. പെട്ടന്നു തന്നെ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി കൂടി. സമുദായ നേതാക്കള്‍ കോണ്‍ഗ്രസിന്‌ നേരെയുള്ള പരിഹാസം അവസാനിപ്പിച്ചില്ലെങ്കില്‍ അതേ ഭാഷയില്‍ തിരിച്ചടിക്കുമെന്നും അവര്‍ പറഞ്ഞു. പോരാത്തതിന്‌ ഒരു പ്രമേയം തന്നെ പാസാക്കി. അങ്ങനെ തരത്തിന്‌ കളിക്കാനായി സാമുദായിക നേതാക്കന്മാര്‍ക്ക്‌ ആളിനെക്കിട്ടി. എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളെ പ്രോ വൈസ്‌ ചാന്‍സലറാക്കാത്തതിന്റെ വേവാണ്‌ ഇതെന്നുവരെ അലപ്പുഴ കോണ്‍ഗ്രസ്‌ ആരോപിച്ചു. ഇതോടെ സുകുമാരന്‍ നായര്‍ നിയമനടപടിലേക്ക്‌ പോകുമെന്നായി.
ഇനി എസ്‌എന്‍ഡിപിയുടെ ഊഴം. രമേശ്‌ ചെന്നിത്തല തെക്കുവടക്ക്‌ നടക്കുമെന്ന്‌ പറയാന്‍ വെള്ളാപ്പള്ളിക്ക്‌ എന്ത്‌ അവകാശമാണെന്നാണ്‌ ആലപ്പുഴ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റായ എംഎം ഷുക്കൂര്‍ പറയുന്നത്‌. മാത്രവുമല്ല കോണ്‍ഗ്രസുകാരനായി ജനിച്ച ആരും പറയാത്ത കാര്യവും കൂടി ഷുക്കൂര്‍ പറഞ്ഞു. നാണവും മാനവും ഉണ്ടെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച സ്ഥാനങ്ങള്‍ എസ്‌എന്‍ഡിപി രാജി വയ്‌ക്കണം.

സുകുമാരന്‍ നായര്‍ ഗുമസ്തപ്പണി ചെയ്തിരുന്ന കാലത്തും വെള്ളാപ്പള്ളി നടേശന്‍ കള്ള്കച്ചവടം നടത്തിയിരുന്ന കാലത്തും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മന്ത്രിയായിരുന്നെന്ന് ഓര്‍മ്മിക്കണമെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു. 

അതോടെ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ഷുക്കൂറിന്റെ പ്രസ്ഥാവന കോണ്‍ഗ്രസിന്റേതാണോന്നാണ്‌ വെള്ളാപ്പള്ളിയുടെ സംശയം. എസ്‌എന്‍ഡിപിക്ക്‌ സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യം ഷുക്കൂറിന്റെ ഔദാര്യമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാത്രവുമല്ല ഷുക്കൂറിന്റെ വീട്ടില്‍ നിന്നല്ല സ്ഥാനങ്ങള്‍ നല്‍കിയത്‌. കേരള രാഷ്‌ട്രീയത്തിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാത്രം ഷുക്കൂര്‍ ആരാണെന്നാണ്‌ വെള്ളാപ്പള്ളിക്ക്‌ അറിയേണ്ടത്‌. ഇതിനെതിരെ സോണിയാഗാന്ധിയോട്‌ പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (12 minutes ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (28 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (1 hour ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (1 hour ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (2 hours ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (2 hours ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (2 hours ago)

Malayali Vartha Recommends