പിണറായി വഴി വന്നാല്‍ മാത്രം യാത്ര തുടരാം... സംസ്ഥാന സമിതിയിലേക്കുള്ള പുതിയ പാനലില്‍ നിന്ന് വിഎസിനെ ഒഴിവാക്കി; വിഎസ് വഴിക്ക് വന്നാല്‍ നല്‍കാനായി ഒരു സ്ഥാനം ഒഴിച്ചിട്ടു

ഒരു സ്ഥാനം ഒഴിച്ചിട്ട് സിപിഎം സംസ്ഥാന സമിതിയ്ക്ക് അന്തിമ രൂപം നല്‍കി. സി.പി.എം സംസ്ഥാന സമിതിയിലേക്കുള്ള പുതിയ പാനലില്‍ നിന്നാണ് കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്.അച്യുതാന്ദനെ ഒഴിവാക്കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലാണ് രാവിലെ സംസ്ഥാന സമിതി ചേര്‍ന്ന് 88 അംഗങ്ങളുടെ പുതിയ പാനലിന് രൂപം നല്‍കിയത്. ഇതില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്.
അവസാന നിമിഷം കേന്ദ്ര നേൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വി.എസിനെ ഉള്‍പ്പെടുത്തേണ്ട സാഹചര്യം വന്നാല്‍ ഈ ഒഴിവില്‍ വി.എസിനെ ഉള്‍പ്പെടുത്താനാണ് നീക്കം.
സമ്മേളത്തില്‍ പങ്കെടുക്കാത്ത ആളെ കമ്മിറ്റിയില്‍ ഉള്‍പെടുത്തേണ്ടതില്ലെന്ന പൊതു വികാരം പരിഗണിച്ചണ് പാനലില്‍ വി.എസിനെ ഉള്‍പെടുത്താതിരുന്നത്. കേന്ദ്ര നേതൃത്വവും പുതിയ സെക്രട്ടറിയാകാന്‍ സാധ്യത കല്പിക്കുന്ന കോടിയേരി ബാലകൃഷ്ണനും വി.എസിനായി വാദിച്ചെങ്കിലും ഫലം കണ്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha