തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ പ്രിയങ്കയോടൊപ്പം ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവെയാണ് താരം കുഴഞ്ഞു വീണത്.
അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജനപ്രിയ ടെലിവിഷന്‍ ഷോകളിലൂടെയാണ് ശങ്കര്‍ ശ്രദ്ധ നേടിയത്. ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് 2007ല്‍ റോബോ ശങ്കര്‍ വെള്ളിത്തിരയിലെത്തുന്നത്. മാരി, വിശ്വാസം, സിംഗം 3., കോബ്ര , പുലി തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























