തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

തിരഞ്ഞെടുപ്പ് അടുത്ത ബിഹാറില്‍ യുവാക്കളെ ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിരുദം പൂര്‍ത്തിയാക്കിയ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായ അലവന്‍സ് പദ്ധതി പ്രകാരം രണ്ട് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ സഹായം അനുവദിക്കുക.
നേരത്തെ, ഇന്റര്‍മീഡിയറ്റ് (പ്ലസ് ടു) പരീക്ഷ പാസായ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് നല്‍കിയിരുന്ന സഹായമാണ് ഇപ്പോള്‍ ബിരുദം പൂര്‍ത്തിയാക്കിയവരിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. തൊഴില്‍രഹിതരായ യുവാക്കളെ ജോലി കണ്ടെത്തുന്നതില്‍ സഹായിക്കുക എന്നതായിരുന്നു 2016 ഒക്ടോബര്‍ രണ്ടിനാണ് ബിഹാറില്‍ സ്വാശ്രയ അലവന്‍സ് പദ്ധതിയുടെ ലക്ഷ്യം.
തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനും മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള സഹായം എന്ന നിലയിലാണ് പദ്ധതി വിപുലീകരിക്കുന്നതെന്നാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ അവകാശവാദം.
2025 വയസ്സിനിടയില്‍ പ്രായമുള്ള, സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ജോലി ചെയ്യാത്ത, സ്വന്തമായി സ്വയം തൊഴില്‍ ഇല്ലാത്ത, നിലവില്‍ ജോലി അന്വേഷിക്കുന്ന ബിരുദധാരികള്‍ക്കാണ് സഹായം ലഭിക്കുക.
https://www.facebook.com/Malayalivartha