അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി

അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടത്തിയെന്ന അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് തള്ളി സെബി. അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ഓഹരി വിപണിയിലെ കൃത്രിമം കാണിച്ചെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരായ നടപടികള്‍ അവസാനിപ്പിക്കും.
അദാനി പോര്‍ട്ട്‌സും അദാനി പവറും ഓഹരികളില്‍ കൃത്രിമം കാണിച്ചതായി യുഎസ് സ്ഥാപനമായ ഹിന്റണ്‍ബര്‍ഗിന്റെ ആരോപണം. 2021 ജനുവരിയിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച് ഇന്ത്യയിലെ വന്‍ നിര ബിസിനസ് ടൈക്കൂണുകളായ അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കണ്ടെത്തിയ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നത്. അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കിടയില്‍ പണം കൈമാറാന്‍ അന്‍ഡി കോര്‍പ്പ് എന്റര്‍െ്രെപസസ്, മൈല്‍സ്‌റ്റോണ്‍ ട്രേഡ്‌ലിങ്ക്‌സ്, റെഹ്‌വര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മൂന്ന് കമ്പനികളെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha