Widgets Magazine
28
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപകടം വിളിച്ച് വരുത്തി ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും താമരശ്ശേരിയിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികളുടെ പിറന്നാൾ ആഘോഷം; കോരങ്ങാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൂർ പോയ +2 വിദ്യാർത്ഥികളുടെ ആഘോഷ വീഡിയോ പുറത്ത്

09 DECEMBER 2019 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

കളി കൈവിടുമ്പോള്‍... അച്ചടക്കം പഠിപ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുമ്പോഴും കോണ്‍ഗ്രസില്‍ പോര് രൂക്ഷം; കൂടുതല്‍ ശക്തമായി കെ. മുരളീധരന്‍ തിരിച്ചെത്തുന്നു; ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മോഹന്‍ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതില്‍ കടുത്ത എതിര്‍പ്പ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ ബാങ്കുകള്‍ പണിമുടക്കുന്നു.... സമരത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും

മനുഷ്യ ശൃംഖലയിലേക്ക് പ്രവർത്തകരൊഴുകി; മുസ്‍ലീം ലീഗിൽ തമ്മിലടി; കുളമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

ഉത്സവ കെട്ടുകാഴ്ച കണ്ടുനിന്ന യുവാവിനെ സൗഹൃദം നടിച്ചെത്തിയ സംഘം കൂട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി... കൂടെയുണ്ടായിരുന്ന സുഹൃത്തിന് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍

താമരശ്ശേരിയിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിച്ചത് അപകടം വിളിച്ച് വരുത്തിക്കൊണ്ട്. ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് പിറന്നാൾ ആഘോഷിച്ചത്. ഈ ആഘോങ്ങളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോരങ്ങാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൂർ പോയ +2 വിദ്യാർത്ഥികളുടെതാണ് ഈ ആഘോഷം. ഡിസംബർ ഒന്നിന് ബാഗ്ലൂരിലേക്ക് പോയ സംഘത്തിന്റേതായിരുന്നു ആഘോഷം.

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചർച്ചയ്ക്ക് വഴിവച്ച സംഭവങ്ങളായിരുന്നു ടൂറിസ്റ്റ് ബസുകളിലെ സാഹസ യാത്രകളും, ഡ്രൈവിങ്ങും. കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ അടുത്തടെ നിരവധി വാര്‍ത്തകളാണ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ വന്നത്. ഒക്ടോബര്‍ 12-ന് നടന്ന ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫെഡറേഷന്‍ സമ്മേളനത്തിനിടെ ടൂറിസ്റ്റു ബസുകള്‍ നടത്തിയ അഭ്യാസത്തിനിടെ പത്തനംതിട്ട സ്വദേശിയുടെ കൊമ്പന്‍ എന്ന ബസ് പ്രകടനം നടത്തുന്നതിനിടെയാണ് ഒരാളെ ഇടിച്ചിട്ടത്. പത്തനംതിട്ട സ്വദേശിയുടെ കൊമ്പന്‍ എന്ന ബസാണ് പ്രകടനം നടത്തുന്നതിനിടെയാണ് ഒരാളെ ഇടിച്ചിട്ടത്. ഇതിന് പിന്നാലെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. വ്യക്തമാക്കിരുന്നു.

വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സും കേരള പോലീസ് റദ്ദാക്കിയിരുന്നു. ഫേസ്ബുക്ക് പേജില്‍ ട്രോള്‍ പോസ്റ്റ് ചെയ്താണ് കേരള പോലീസ് ഇക്കാര്യം അറിയിച്ചിരുന്നത്  ‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന കുറിപ്പോടെയായിരുന്നു ഡ്രൈവര്‍ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ കേരള പോലീസ് രംഗത്തെത്തിയത്. ഇടത്തേക്കയ്യില്‍ സ്റ്റിയറിംഗ് വീല്‍ പിടിച്ച് വലത്തേക്കയ്യില്‍ മൈക്ക് പിടിച്ചു കൊണ്ടായിരുന്നു ഡ്രൈവറുടെ പാട്ട്.


ഡ്രൈവിങ്ങിനിടയില്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി കുട്ടികളെ പാട്ടിനൊപ്പം ഗിയര്‍ മാറാന്‍ അനുവദിച്ചതിന് വയനാട് സ്വദേശിയായ ഡ്രൈവറുടെ ലൈസന്‍സും മോട്ടോര്‍ വാഹനവകുപ്പ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതിരുന്നു. കഴിഞ്ഞ മാസം കല്‍പറ്റ ഗവ. കോളജില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഗോവയിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയര്‍ മാറുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികളായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍‌ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്ന് കണ്ടെത്തയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഷാജിക്ക് നേരെ നടപടിയുണ്ടായത്.

കോളജ് വിദ്യാര്‍ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഗോ​വ​യി​ലേ​ക്ക് ഗ​വണമെന്റ് കോ​ളേ​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന് ഷാ​ജി ബസ് ഓടിക്കുമ്പോൾ ഗി​യ​ര്‍ മാ​റ്റു​ന്ന​ത് കാ​ബി​നി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​ക​ളായിരുന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ആ​രോ പ​ക​ര്‍​ത്തു​ക​യും ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് അ​യ​ച്ചു കൊ​ടു​ക്കുകയും ചെയ്തു. ഷാജി വാഹനമോടിക്കുമ്പോൾ, സമ്മതപ്രകാരം പാട്ടിനൊത്ത് പുറകിലിരുന്ന പെണ്‍കുട്ടികള്‍ ഗിയര്‍ മാറ്റുകയായിരുന്നു. ഈ വീ​ഡി​യോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെയാണ്‌ ബ​സും ഡ്രൈ​വ​റെ​യും ക​ണ്ടെ​ത്തി അ​ധി​കൃ​ത​ര്‍ ന​ട​പ​ടി എടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസ്‌ക് ഉപയോഗിച്ച്‌ മൂക്കും വായും മൂടിക്കെട്ടി ഫഹദ് ഫാസിലും നസ്രിയയും! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (1 minute ago)

കളി കൈവിടുമ്പോള്‍... അച്ചടക്കം പഠിപ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുമ്പോഴും കോണ്‍ഗ്രസില്‍ പോര് രൂക്ഷം; കൂടുതല്‍ ശക്തമായി കെ. മുരളീധരന്‍ തിരിച്ചെത്തുന്നു; ബി.ജെ.പി. സ  (5 minutes ago)

സെന്‍സെക്‌സ് കുതിച്ചുയര്‍ന്നു... വ്യാപാരം ആരംഭിച്ചയുടനെ 138 പോയന്റ് ഉയര്‍ന്ന് 41,293 നിലവാരത്തില്‍  (11 minutes ago)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (23 minutes ago)

പേർളി അമ്മയാകാൻ ഒരുങ്ങുന്നുവോ? അമ്പരന്ന് കുടുംബാംഗങ്ങൾ.. സോഷ്യൽമീഡിയയെ ഞെട്ടിച്ച് അച്ഛന്റെ പ്രതികരണം  (35 minutes ago)

തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ ബാങ്കുകള്‍ പണിമുടക്കുന്നു.... സമരത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും  (47 minutes ago)

മനുഷ്യ ശൃംഖലയിലേക്ക് പ്രവർത്തകരൊഴുകി; മുസ്‍ലീം ലീഗിൽ തമ്മിലടി; കുളമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി  (50 minutes ago)

ഉത്സവ കെട്ടുകാഴ്ച കണ്ടുനിന്ന യുവാവിനെ സൗഹൃദം നടിച്ചെത്തിയ സംഘം കൂട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി... കൂടെയുണ്ടായിരുന്ന സുഹൃത്തിന് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍  (1 hour ago)

അന്ന് കേസുമായി ബന്ധപ്പെട്ട് ധര്‍മജനെ ചോദ്യം ചെയ്തപ്പോള്‍ അവനെ രക്ഷിച്ചത് ആ ഡയറിയാണ്... തുറന്ന് പറഞ്ഞ് രമേശ്‌ പിഷാരടി  (1 hour ago)

കുതിരാന്‍ ദേശീയപാതയില്‍ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം...  (1 hour ago)

ചരിത്രം സൃഷ്ടിച്ച് അമിത്ഷാ ; ആയുധം വെച്ച് കീഴടങ്ങാൻ ബോഡോ തീവ്രവാദികൾ ; ലക്‌ഷ്യം വേറെ; കീഴടങ്ങുക ജനുവരി 30 ന്  (1 hour ago)

കാട്ടാക്കടയില്‍ സ്വന്തം ഭൂമിയില്‍നിന്നു മണ്ണുകടത്തുന്നതു തടഞ്ഞ സംഗീതെന്ന യുവാവിനെ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിലെ ആറുപേര്‍ കൂടി അറസ്റ്റില്‍  (1 hour ago)

കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍  (1 hour ago)

 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും' 2012-ലെ ആ ട്വീറ്റിനു പിന്നിലെ സത്യമെന്ത്  (1 hour ago)

കേരള പോലീസ് ഇനി വേറെ ലെവലിലേക്ക്.... വീടുകളിലും സ്ഥാപനങ്ങളിലും കള്ളന്‍ കയറിയാലുടന്‍ പോലീസ് ഇനി വിവരം ഉടനറിയും  (2 hours ago)

Malayali Vartha Recommends