മൈസൂര്‍ രാജാവായി യദുവീര്‍ ഗോപാല്‍രാജ് അര്‍സ് സ്ഥാനമേറ്റു

പുതിയ മൈസൂര്‍ മഹാരാജാവായി യദുവീര്‍ ഗോപാല്‍ രാജ് അര്‍സ് സ്ഥാനാരോഹണം ചെയ്തു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ പരമ്പരാഗതവും പ്രൗഢവുമായ ചടങ്ങുകളോടെയായിരുന്നു സ്ഥാനാരോഹണച്ചടങ്ങ് നടന്നത്. മഹാരാജാവായിരുന്ന അന്തരിച്ച ശ്രീകണ്ഠദത്ത വൊഡയാറിന്റെ പിന്‍ഗാമിയായാണ് യദുവീര്‍ രാജപദവിയിലെത്തുന്നത്. അദ്ദേഹത്തിന് മക്കളില്ലാത്തതിനാല്‍ സഹോദരി ഗായത്രിയുടെ മകനായ യദുവീറിനെ ദത്തെടുത്ത ശേഷമായിരുന്നു സ്ഥാനാരോഹണച്ചടങ്ങ് നടന്നത്.
മുതലമട സ്‌നേഹം ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സുനില്‍ദാസ് പുതിയ മഹാരാജാവിനെ ആശീര്‍വദിച്ചു. രാജകുടുംബത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും ഗ്വാളിയോര്‍, ജയ്പൂര്‍ അടക്കമുളള ഇന്ത്യയിലെ വിവിധ രാജകുടുംബങ്ങളുടെയും പ്രതിനിധികള്‍ ചടങ്ങിനെത്തി. ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha