അധ്യാപകന്റെ ആത്മഹത്യ: ജെയിംസ് മാത്യൂ എം.എല്‍.എ ഇന്ന് ഹാജരാകില്ല

തളിപ്പറമ്പ് ടാഗോര്‍ വിദ്യാര്‍നികേതന്‍ സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടാം പ്രതിയായ ജെയിംസ് മാത്യൂ എം.എല്‍.എ ഇന്ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടു ദിവസം കൂടി അവധി തേടാനാണ് നീക്കം. നേരത്തെ പോലീസിന്റെ നോട്ടീസ് ജെയിംസ് മാത്യൂവിന്റെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതുപ്രകാരം സി.പി.എം സംസ്ഥാന സമ്മേളനത്തിനു ശേഷം ഇന്ന് ഹാജരാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
ജെയിംസ് മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
അതേസമയം, കേസില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ എം.വി ഷാജി നേരത്തെ കീഴടങ്ങിയിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി നാളെ ഹൈക്കോടതിയെ സമീപിക്കും.
. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha