ജുഡീഷ്യറിയെ ഇനിയും വിമര്‍ശിക്കും: എം.വി ജയരാജന്‍

ജുഡീഷ്യറിയെ ഇനിയും വിമര്‍ശിക്കുമെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍. ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. തെറ്റു തിരുത്താനാണ് വിമര്‍ശം. ജനങ്ങള്‍ക്ക് അതീതമല്ല ജുഡീഷ്യറി എന്ന് തിരിച്ചറിയണമെന്നും ജയരാജന്‍ പറഞ്ഞു. ജഡ്ജിമാര്‍ക്കെതിരായ \'ശുംഭന്‍\' പരാമര്‍ശത്തെ തുടര്‍ന്ന് കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയരാജന്‍ കണ്ണൂരില്‍ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു.
പത്തൊമ്പത് ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം കണ്ണൂരില്‍ മടങ്ങിയെത്തിയ ജയരാജന് പാര്‍ട്ടി പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കുകയായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ജയരാജന്‍ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് ഇന്നു രാവിലെ കണ്ണൂരില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha