വാളകം കേസ്: കൃഷ്ണകുമാറിനു പരിക്കേറ്റത് വാഹനമിടിച്ചെന്നു സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട്

വാളകം രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന കൃഷ്ണകുമാറിനു ഗുരുതരമായി പരിക്കേറ്റതു വാഹനമിടിച്ചാണെന്ന് സിബിഐ അന്തിമ റിപ്പോര്‍ട്ട് നല്‍കി. അധ്യാപകനെ ആരും ആക്രമിച്ചതല്ലെന്നും ശരീരത്തിലേറ്റ 18 മുറിവുകളും അപകടത്തിലുണ്ടായ ക്ഷതമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), നാറ്റ്പാക്്, ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവയുടെ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണു വാഹനാപകടമാണെന്നു സിബിഐക്കു തെളിയിക്കാനായത്. ആള്‍ട്ടോ കാറാണ് അപകടം വരുത്തിയതെന്ന മൊഴികള്‍ നിലനില്‍ക്കുന്നതിനാല്‍ വാഹനാപകടത്തിലാണ് പരിക്കേറ്റതെന്ന എയിംസിന്റെ കണ്ടെത്തല്‍ സിബിഐ സ്വീകരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha