ആരെയും കൂസാത്ത നിസാം അമലിന് മുന്നില്‍ മുട്ടുമടക്കും

ആരെയും വകവയ്ക്കാത്ത ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാം ഭാര്യ അമലിന്റെ മുന്നില്‍ മുട്ടുമടക്കും. അമല്‍ ദേശ്യപ്പെട്ടാല്‍ നിസാം അപ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങിപ്പോകും. പിന്നെ വരുന്നത് ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടായിരിക്കും. ഇക്കാരണത്താല്‍ അമല്‍ തന്നെ നിസാമിന്റെ ചെയ്തികളെ കൂടുതലും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു പതിവ്. ഇരുവരും തമ്മില്‍ തല്ല് കൂടുന്നതും പതിവായിരുന്നു. നിരവധി തവണ നിസാമുമായി പിണങ്ങി അമല്‍ തന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്. അപ്പോഴെല്ലാം നിസാം അമലുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ച് തിരികെ കൊണ്ട് വരും. എന്നാല്‍ ഒരു പ്രാവശ്യം നിസാമിന് അമലിന്റെ വിശ്വരൂപം കാണേണ്ടി വന്നു.
പല സ്ത്രീകളുമായും ബന്ധമുളള നിസാം ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു യുവതിയുമായി അടുപ്പത്തിലായി. ബന്ധത്തെ തുടര്‍ന്ന് ഇരുവരും ബാംഗ്ലൂരിലെ ഫ്‌ളാറ്റില്‍ ഒരുമിച്ച് താമസിക്കാനും തുടങ്ങി. തൃശൂരിനടുത്ത് ഒരു കോടി രൂപ വിലയുളള ഫ്‌ളാറ്റ് ഈ യുവതിക്കായി നിസാം വാങ്ങിയെന്നാണ് കഥ. ഇതിനു പിന്നാലെ കാമുകിയ്ക്കായി നിസാം ഒരു കോടിയിലധികം രൂപ വിലയുളള ആഡംബര കാറും വാങ്ങി. പുതിയ കാറില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഇരുവരും ചേര്‍ന്നെടുത്ത ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോ അമലിന്റെ കണ്ണില്‍പ്പെട്ടു.
ഫേസ് ബുക്കില്‍ മറ്റൊരു പെണ്ണുമൊത്തുള്ള നിസാമിന്റ ഫോട്ടോ കണ്ടതോടെ ബന്ധം അവസാനിപ്പിക്കാന്‍ തന്നെ അമല്‍ തീരുമാനിച്ചു. ഇക്കുറി താന്‍ മൊഴി ചൊല്ലുകയാണെന്ന് അമല്‍ തറപ്പിച്ചു പറഞ്ഞതോടെ നിസാം വെട്ടിലായി. അമല്‍ വിട്ടുപോകുന്നതിലുള്ള സങ്കടം കൊണ്ടൊന്നുമല്ല നിസാം അങ്കലാപ്പിലായത്. നിസാമിന്റെ ഭൂരിഭാഗം സ്വത്തുക്കളും അമലിന്റെ പേരിലായിരുന്നു. മൊഴി ചൊല്ലി പിരിഞ്ഞാല്‍ കോടിക്കണക്കിന് രൂപ നഷ്ടമാകുമെന്ന് ബോധ്യമായ നിസാം അമലുമായി ഒത്തുതീര്‍പ്പിന് തയ്യാറായി. അങ്ങനെ ബാംഗ്ലൂര്‍ യുവതിയുമായുളള ബന്ധം മനസ്സില്ലാ മനസ്സോടെ ഉപേക്ഷിച്ചു.
സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരോട് പോലും കരുണയോടെ നിസാം പെരുമാറിയിരുന്നില്ല. പരുക്കനായി ഇടപെടുന്ന നിസാമിന് ചില നിബന്ധനകളുണ്ടായിരുന്നു. സ്ഥാപനത്തിലെ പുരുഷന്‍മാരായ ജീവനക്കാര്‍ വനിതാ ജീവനക്കാരോട് സംസാരിക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ആണിനും പെണ്ണിനും ജോലി പോവും. മാത്രമല്ല,അട്ടഹാസവും ബഹളവുമായി സ്വസ്ഥത നശിപ്പിക്കും. എന്നാല്‍, ഇതേ നിസാമിന് പുറത്ത് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നത് മറ്റൊരു വിരോധാഭാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha