കഞ്ചാവ് വില്‍പന നടത്തിയതിന് മുന്‍ ദേശീയ ഗുസ്തി താരം അറസ്റ്റില്‍

മുന്‍ ദേശീയ ഗുസ്തി താരം കഞ്ചാവ് വില്‍പ്പന നടത്തിയതിന് അറസ്റ്റിലായി. വിളപ്പില്‍ ചൊവ്വള്ളൂര്‍ കിണറ്റിള വീട്ടില്‍ ശങ്കര്‍നെയാണ് അറസ്റ്റ് ചെയ്തതു. 200 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പോലീസ് പിടികൂടി. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ നിരന്തരം കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പോലീസ് പറയുന്നു. കഞ്ചാവ് വില്‍പന നടത്തുന്ന നെടുമങ്ങാട്ടെ പ്രധാന കണ്ണിയാണ് കണ്ണന്‍ ഭായി എന്ന ഇയാള്‍. ഭായി എന്ന കോഡ് ഭാഷ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ആവശ്യക്കാര്‍ക്ക് സ്ഥലത്ത് ബൈക്കില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കും.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ കഞ്ചാവ് വില്‍പന തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് ഡിവൈഎസ്പി എം. സെയ്ബുദ്ദീന്റെ നിര്‍ദേശാനുസരണം നെടുമങ്ങാട് സിഐ ആര്‍.വിജയന്‍, എസ്‌ഐ അജയകുമാര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എഎസ്‌ഐമാരായ സലിം, മഹേഷ് കുമാര്‍ എസ്‌സിപിഒ ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെടുമങ്ങാട് കുളവിക്കോണത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha