Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

റിനാസുമായി പ്രണയം തുടങ്ങിയപ്പോള്‍ മുതലുള്ള ഓരോ കാര്യങ്ങളും അവൾ അക്കമിട്ട് എഴുതി സൂക്ഷിച്ചു; സ്വപ്നങ്ങൾക്കിടയിൽ ഇരുവരുടെയും കല്യാണക്കത്തിന്റെ രൂപം വരെ ഡയറിയില്‍ ഉണ്ടാക്കി...മനസിൽതട്ടിയ മുറിവുകളാൽ അവസാന നാളുകളില്‍ എന്ത് സംഭവിച്ചുവെന്ന് മാത്രം അവള്‍ എഴുതിയില്ല, പകരം അവളെഴുതിയത് മറ്റൊന്ന്, ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതം മാറുന്നതിന് മുൻപേ ആ അമ്മയ്ക്ക് നഷ്ടമായത് തന്റെ കൺമണിയേയും, വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും

16 DECEMBER 2019 09:16 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് മുക്കം ആനയംക്കുന്ന് പ്ലസ്ടു വിദ്യാര്‍ഥിനി രണ്ട് ദിവസം മുമ്ബാണ് വീടിനകത്ത് തൂങ്ങിമരിച്ചത്. പഠനത്തിലും മറ്റെല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന പെണ്‍കുട്ടിയുടെ മരണം വിശ്വസിക്കാനാകാതെയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും സഹപാഠികളും. എന്തോ വലിയ കാര്യമുണ്ട്, അല്ലാതെ എന്റെ മകള്‍ ചെയ്യില്ല. അങ്ങനെ നിസ്സാര കാര്യങ്ങള്‍ക്കൊന്നും വിഷമിക്കുന്ന കുട്ടിയല്ല അവള്‍. എന്തോ ഉണ്ട്....'ആ അമ്മയുടെ കണ്ണില്‍ മകളെ കുറിച്ചുള്ള വേവലാതി മാറിയിട്ടില്ല. ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതം മാറുന്നതിനു മുമ്ബേ മകളുടെ ദാരുണാന്ത്യവും. ഐ.പി.എസ് കാരിയാക്കണം എന്ന അച്ഛന്റെ ആഗ്രഹം ആദ്യമൊന്നും കാര്യമാക്കിയിരുന്നില്ലെങ്കിലും അച്ഛന്റെ ആകസ്മികമായ മരണത്തിലൂടെ ആ ആഗ്രഹം നിറവേറ്റണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു അവള്‍. എന്തു വന്നാലും ഞാന്‍ ഐ.പി.എസ്സുകാരിയാകും.

പിന്നീടങ്ങോട്ടുള്ള ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിനിടെയാണ് ദാരുണമായ സംഭവം. മുക്കം മുരിങ്ങംപുറായി സ്വദേശി റിനാസുമായി പെണ്‍കുട്ടിഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. യുവാവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്താറുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ റിനാസുമായി ബന്ധമില്ലെന്നാണ് അവള്‍വീട്ടില്‍ പറഞ്ഞിരുന്നത്. അത്തരത്തിലൊരുബന്ധമുണ്ടെങ്കില്‍ അവര്‍വീട്ടുകാരെ വിളിച്ചറിയിച്ച്‌ ബോധിപ്പിക്കുകയായിരുന്നില്ലേവേണ്ടത്- പെണ്‍കുട്ടിയുടെഅമ്മ ചോദിക്കുന്നു. അതേസമയം, പ്രണയമുണ്ടായിരുന്ന വിവരം മരണശേഷമാണ് അമ്മയും സഹോദരിമാരും അറിയുന്നത്. സഹോദരന് മാത്രമാണ് പെണ്‍കുട്ടിക്ക്റിനാസുമായുള്ള ബന്ധത്തെക്കുറിച്ച്‌ അറിയാമായിരുന്നത്. എന്നാല്‍ ഇത് വീട്ടില്‍ പറഞ്ഞിരുന്നില്ല. കൂടാതെ, മകള്‍ക്ക് സ്വന്തമായി ഫോണുണ്ടായിരുന്നു എന്നു പോലും മരണശേഷമാണ് വീട്ടുകാര്‍ അറിയുന്നത്. എന്നാല്‍ ആ ഫോണ്‍മരിക്കുന്നതിന് രണ്ട് ദിവസം മുമ്ബ് റിനാസ് തിരികെവാങ്ങി. ഡയറി എഴുതുന്ന ശീലമുള്ള അവള്‍എല്ലാ ദിവസത്തേയും സംഭവങ്ങള്‍ വ്യക്തമായി തന്റെ ഡയറിയില്‍ കുറിച്ചിരുന്നു. റിനാസുമായി പ്രണയം തുടങ്ങിയപ്പോള്‍ മുതലുള്ള ഓരോ കാര്യങ്ങളും ഡയറിയായി സൂക്ഷിച്ചിരുന്ന പുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.

ഇരുവരുടെയും കല്യാണക്കത്തിന്റെ രൂപം വരെ ഡയറിയില്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അവസാന നാളുകളില്‍ എന്ത് സംഭവിച്ചുവെന്ന് മാത്രം അവള്‍ എഴുതിയില്ല, പകരം, ''മരണം എത്ര സുന്ദരം'' എന്ന മൂന്ന് വാക്കില്‍ അവള്‍ എല്ലാം ഒതുക്കി. സംഭവദിസം രാവിലെ റിനാസും പെണ്‍കുട്ടിയുംസംസാരിക്കുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചേച്ചി മരിച്ചദിവസം റിനാസിനെ വിളിച്ച്‌ വിവരമന്വേഷിച്ചപ്പോള്‍ തന്റെ പേര് എവിടെയും പറയരുതെന്ന് പറഞ്ഞ് റിനാസ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. അതേസമയം, ഇരുവര്‍ക്കുമിടയില്‍ എന്തോ വലിയ പ്രശ്‌നമുണ്ടായിരുന്നതായും അത് എന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും സഹപാഠികള്‍ പറയുന്നു. മരണപ്പെടുന്നതിന്റെ തലേദിവസം പെണ്‍കുട്ടി റിനാസുമായി ബൈക്കില്‍ പോയിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെമരണത്തില്‍ റിനാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. റിനാസ് തിരികെ വാങ്ങിയ പെണ്‍കുട്ടിയുടെഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ചുവരികയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (18 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (30 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (40 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends