വി.എസ്. സമ്മേളന വേദി വിട്ടതു തെറ്റുതന്നെ: കോടിയേരി

നയം വ്യക്തമാക്കി പുതിയ സിപിഎം സംസ്ഥാന സെക്രട്ടറി. വി.എസ്. അച്യുതാനന്ദന്‍ സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപ്പോയതു തെറ്റാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടതു വി.എസിനു വേണ്ടിയാണെന്നു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. തിരിച്ചെത്തുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷയെന്നും അവസാന നിമിഷം വരെ അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു. വി.എസ്. സംസ്ഥാന ഘടകത്തിനു നല്‍കിയ കത്തിലെ ആവശ്യങ്ങളെല്ലാം നേരത്തെ പാര്‍ട്ടി കേന്ദ്ര ഘടകങ്ങള്‍ പരിഗണിക്കുകയും ആശയ വ്യക്തത വരുത്തിയതുമാണ്. അതിനാല്‍ കത്ത് തള്ളിക്കളയാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പിന്നീട് വി.എസിന്റെ ആവശ്യപ്രകാരം അത് സംസ്ഥാന കമ്മിറ്റിയില്‍ വായിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ ഒരാള്‍പോലും അതിനോടു യോജിപ്പു പ്രകടിപ്പിച്ചില്ല. ഇതിനോട് വി.എസും യോജിച്ചിരുന്നു. അതിനൊപ്പം തന്റെ വ്യത്യസ്ത അഭിപ്രായം കേന്ദ്ര കമ്മിറ്റിയില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആ കത്ത് പിന്നീട് ഒരു പത്രത്തില്‍ അച്ചടിച്ചു വന്നു. കത്തില്‍ പറഞ്ഞിരുന്ന തന്റെ ആവശ്യങ്ങള്‍ വി.എസ്. പ്രകാശ് കാരാട്ടിനെ അറിയിച്ചിരുന്നു. കേരളത്തില്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ഘടകത്തിലുള്ള നേതാക്കള്‍ വരുന്നുണ്ടല്ലോയെന്നും അവിടെവച്ച് ചര്‍ച്ച ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ അതിനൊന്നും കാത്തുനില്‍ക്കാതെ അദ്ദേഹം സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപ്പോയി.
വി.എസ് പറയുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര ഘടകത്തിന്റെ പരിഗണനയിലിരിക്കുന്നതിനാല്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ മരവിപ്പിക്കുന്നതായി പിണറായി വിജയനാണ് അറിയിച്ചത്. അദ്ദേഹമാണ് അതിനു മുന്‍കൈയെടുത്തതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha