നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

സ്വകാര്യ ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സമരം തുടങ്ങുമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇന്നു രാവിലെ സര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍വേജസ് കമ്മിറ്റി തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.
തൊഴിലാളി യൂണിയനുകളില്‍ നിന്നു അഞ്ചു പേരും ബസുടമകളും സംസ്ഥാന ലേബര്‍ കമ്മീഷണറും ചര്‍ച്ചയില്‍ പങ്കെടുത്തു.പ്രതിമാസ വേതനം ഉയര്‍ത്തണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. വേതനം 5,000 രൂപ വര്‍ധിപ്പിക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 2,000 രൂപ വരെ നല്‍കാമെന്ന നിലപാടിലാണ് ബസുടമകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബസ് ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha