യൂണിസെഫ് സംഘം സന്ദര്‍ശിക്കാനിരിക്കെ അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടരുന്നു; ഒരു കുഞ്ഞുകൂടി ഇന്ന് മരിച്ചു

അട്ടപ്പാടിയില്‍ ഒരു ആദിവാസി കുഞ്ഞുകൂടി മരിച്ചു. പുരൂര്‍ പലകയൂര്‍ ഊരിലെ വീരസ്വാമി-ലക്ഷ്‌മി ദമ്പതികളുടെ നാലുമാസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പോഷകാഹാരക്കുറവ് മൂലം 72 ശിശുക്കളാണ് അട്ടപ്പാടിയില്‍ മരണത്തിന് കീഴടങ്ങിയത്. ഇന്ന് യൂണിസെഫ് സംഘം അട്ടപ്പാടി ഊരുകള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് മരണങ്ങള്‍ തുടരുന്നത്.
അട്ടപ്പാടിയിലെ ഇത്തരം മരണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ അട്ടപ്പാടി പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും വകുപ്പുകളുടെ ഏകോപനമില്ലായ്‌മ കാരണം ഇത് പരാജയപ്പെട്ടു. ഇവിടെ വിതരണം ചെയ്യാനെത്തിച്ച മുട്ടയും,പാലും, അയേണ്‍ ഫോളിക് ഗുളികകളും മിക്കയിടങ്ങളിലും ഏറ്റെടുക്കാന്‍ ആളില്ലാതെ കെട്ടികിടക്കുകയാണ്. ആരോഗ്യ വകുപ്പ് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പുകളും പൂര്‍ണ പരാചയമായിരുന്നെന്ന് സന്നദ്ധ സംഘടനകള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha


























