Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

മുഖ്യമന്ത്രിക്ക്‌ തീരുമാനിക്കാം ഒന്നുകില്‍ പി.സി. ജോര്‍ജ്‌ അല്ലെങ്കില്‍ ഗണേഷ്‌ കുമാര്‍, മന്ത്രിയാക്കിയാല്‍ ചീഫ്‌ വിപ്പ്‌ സ്ഥാനം രാജിവയ്‌ക്കും, സഹകരണവും മതിയാക്കും

28 MAY 2013 02:20 AM IST
മലയാളി വാര്‍ത്ത.

രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഏതാണ്ട്‌ പൂര്‍ത്തിയാകുമെന്ന ഘട്ടത്തിലാണ്‌ ബാലകൃഷ്‌ണ പിള്ള മകനെ മന്ത്രിയാക്കണമെന്നു പറഞ്ഞു കൊണ്ട്‌ മുഖ്യമന്ത്രിയെ കണ്ടത്‌. ചെന്നിത്തലയുടെ സത്യ പ്രതിജ്ഞയോടൊപ്പം ഗണേഷ്‌ കുമാറിന്റെ സത്യ പ്രതിജ്ഞയും നടത്താനാണ്‌ ബാലകൃഷ്‌ണ പിള്ളയുടെ തീരുമാനം. ഇത്‌ മുന്നില്‍ കണ്ട്‌ ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗണേഷ്‌ കുമാര്‍ എന്തിന്റെ പേരിലാണോ രാജി വച്ചത്‌ ആ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാമെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു. എന്നാല്‍ ഗണേഷ്‌ കുമാര്‍ മന്ത്രിയാകുന്നതിനുള്ള എതിര്‍പ്പ്‌ കുറഞ്ഞു വരികയാണ്‌. കാരണം 3 അംഗ ഭൂരിപക്ഷമുള്ള മന്ത്രിസഭയില്‍ പിള്ളയുടെ വാക്കു കേട്ട്‌ ഗണേഷ്‌കുമാര്‍ കൂറുമാറിയാല്‍. അതാരുംതന്നെ ഇഷ്‌ടപ്പെടുന്നില്ല.
സര്‍ക്കാരിനെ നേരിയ ഭൂരിപക്ഷത്തില്‍ നിന്നും ഇത്രത്തോളമാക്കിയ പി.സി. ജോര്‍ജിന്റെ വാക്കുകള്‍ക്ക്‌ ഇപ്പോള്‍ ആരും വില കല്‍പ്പിക്കുന്നില്ല. അതാണ്‌ അദ്ദേഹം ശക്തമായ നിലപാടിലേക്ക്‌ നീങ്ങുന്നത്‌. ഗണേശ്‌ കുമാറിനെ വീണ്ടും മന്ത്രിയാക്കിയാല്‍ ആ നിമിഷം ഗവ. ചീഫ്‌ വിപ്പ്‌ സ്ഥാനത്തു നിന്നും രാജി വയ്‌ക്കാനുള്ള നീക്കങ്ങള്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. മാത്രവുമല്ല ഗണേഷ്‌ മന്ത്രിയായാല്‍ ആ നിമിഷം സര്‍ക്കാരുമായുള്ള എല്ലാം ബന്ധങ്ങളും അവസാനിപ്പിക്കാനും പദ്ധതിയുണ്ട്‌. ചില മുതിര്‍ന്ന നേതാക്കളോട്‌ ജോര്‍ജ്‌ ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്‌.
വേലിയില്‍ ഇരിക്കുന്ന പാമ്പിനെ തോളത്തിട്ട്‌ വീണ്ടും അടി വാങ്ങണോ എന്ന്‌ ബാലകൃഷ്‌ണ പിള്ള ചിന്തിക്കണമെന്ന്‌ പി.സി. ജോര്‍ജ്‌ പറഞ്ഞിരുന്നു. ഗണേഷിനെ മന്ത്രിയാക്കാനാവശ്യപ്പെട്ട്‌ കത്ത്‌ കൊടുക്കാന്‍ ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ അവകാശമുണ്ട്‌. എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത്‌ യുഡിഎഫാണ്‌. ഗണേഷിനെ മന്ത്രിസഭയിലേക്ക്‌ വീണ്ടുമെടുക്കുന്നത്‌ ധാര്‍മ്മികതയല്ലെന്നും പറഞ്ഞു.


വീണ്ടും മന്ത്രിയാവാനായി ഗണേഷ്‌കുമാര്‍ ചരടുവലിക്കുന്നത്‌ കണ്ട്‌ പി.സി. ജോര്‍ജ്‌ നേരത്തേ രംഗത്തെത്തിയിരുന്നു. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ കഴിയില്ല. രാജിക്ക്‌ ഇടയായ കാര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്‌. യാമിനി പറഞ്ഞ കാര്യങ്ങള്‍ ഗണേഷ്‌ സമ്മതിച്ചതാണ്‌. യാമിനിയുടെ സത്യവാങ്‌മൂലം നിലനില്‍ക്കുന്നിടത്തോളം ഗണേഷ്‌ പാപിയാണ്‌. യുഡിഎഫില്‍ ചര്‍ച്ചചെയ്യാതെ ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ്‌ ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ ക്യാബിനറ്റ്‌ റാങ്കോടെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള പാര്‍ട്ടിക്ക്‌ വീണ്ടുമൊരു മന്ത്രിയെ എങ്ങനെ കൊടുക്കാനാവും. എങ്കില്‍ പലപാര്‍ട്ടികള്‍ക്കും വീണ്ടും മന്ത്രിസ്ഥാനം കൊടുക്കേണ്ടി വരും. ബുദ്ധിയുള്ള മുഖ്യമന്ത്രി ഗണേഷിനെ മന്ത്രിയാക്കാനുള്ള മണ്ടന്‍ തീരുമാനം എടുക്കുമെന്ന്‌ കരുതുന്നില്ലെന്നും ജോര്‍ജ്‌ പറഞ്ഞിരുന്നു.
ഗണേഷ്‌ മുന്നണിക്ക്‌ അപമാനമാണ്‌. എംഎല്‍എ ആയി തുടരുന്നതു പോലും ശരിയല്ല. ഗണേഷിനെ മന്ത്രിയാക്കാം. പക്ഷേ അത്‌ മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഒറ്റയ്‌ക്ക്‌ ഭരിക്കുമ്പോഴേ കഴിയൂ എന്നും വ്യക്തമാക്കിയിരുന്നു.
ഗണേഷിനെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്നാണ്‌ പിസിയുടെ നിലപാട്‌. അത്‌കൊണ്ടാണ്‌ ബാലകൃഷ്‌ണപിള്ള മകനെ മന്ത്രിയാക്കാനുള്ള കത്തുമായി മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ തന്നെ ഇങ്ങനെയൊരു നിലപാടെടുത്തത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (12 minutes ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (28 minutes ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (1 hour ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (1 hour ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (1 hour ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (1 hour ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (1 hour ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (1 hour ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (1 hour ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (2 hours ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (2 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (2 hours ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (2 hours ago)

Malayali Vartha Recommends