വൈക്കത്ത് വാഹനാപകടത്തില്‍ നാലുമരണം ... കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്,10 പേര്‍ക്ക് പരിക്ക്, അമിത വേഗത്തില്‍ വന്ന ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സമീപവാസികള്‍

വൈക്കത്ത് വാഹനാപകടത്തില്‍ നാലുമരണം ... വൈക്കത്ത് ചേരുംചുവടില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉദയംപേരൂര്‍ സ്വദേശികളാണ് മരിച്ചത്. സൂരജ്, വിശ്വനാഥന്‍ , ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.
കോട്ടയം വൈക്കം റൂട്ടില്‍ ചേരുംചുവട് പാലത്തിനു സമീപം ഇന്ന് പുലര്‍ച്ചെ 5.45 ഓടുകൂടിയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ബസ്സിനകത്തുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























