2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം . ആ കൊച്ചു ജൂത രാജ്യത്തെ സംബന്ധിച്ച് അതൊരു കറുത്ത ദിനമായിരുന്നു . ആ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ അവിടെ എന്താണ് നടന്നത് എന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു . ആ ദിവസം ഒഴുകിയ ചോരയ്ക്കും കണ്ണീരിനും ഇസ്രായേൽ ജനത ഇപ്പോഴും പ്രതികാരം ചെയ്യുകയാണ് . അന്ന് പുറത്തു വന്ന ദൃശ്യങ്ങളിൽ ഒന്നാണ് സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവതിയെ ഹമാസ് സംഘം തട്ടിക്കൊണ്ടു പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് .
ഇസ്രായേൽ സ്വദേശിയായ വിദ്യാർത്ഥിനി തന്റെ ജീവന് വേണ്ടി യാചിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.‘എന്നെ കൊല്ലരുത്’ എന്ന് യുവതി നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. നോവ അർഗാമനി എന്നാണ് ഈ യുവതിയുടെ പേര്. ഇസ്രായേലിന് സമീപമുള്ള ഗാസ അതിർത്തിയിലെ ഒരു മ്യൂസിക് ഫെസ്റ്റിവിലിലാണ് നോവ പങ്കെടുത്തത്. അപ്പോഴായിരുന്നുഹമാസിന്റെ അപ്രതീക്ഷിത ആക്രമണം.പിന്നീട് ആ യുവതിയെ ജീവനോട് തന്നെ ഇസ്രായേൽ മോചിപ്പിച്ചെങ്കിലും ആ കണക്ക് മൊസാദ് ചോര കൊണ്ടാണ് തങ്ങളുടെ കണക്ക് പുസ്തകത്തിൽ എഴുതിയത് .
അതിനിപ്പോൾ പ്രതികാരം വീട്ടിയിരിക്കുകയാണ് മൊസാദ് .ഭീകരാക്രമണത്തിനിടെ ഇസ്രയേലി യുവതി നോവ അര്‍ഗാമണിയെയുംപങ്കാളി അവിനാതന്‍ ഓറിനെയും തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ ഹമാസ് ഭീകരനെ ഇസ്രയേല്‍ സൈന്യം വധിച്ചു. സാഹര്‍ നിദാല്‍ ലത്ഫി സഖ്ര് എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. മധ്യ ഗാസയിലെ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ പോലീസിലെ പ്രത്യേക വിഭാഗമായ 'ഗിദിയോണിം യൂണിറ്റ് 33' നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.
നോവ അര്‍ഗാമണിയെ മോട്ടോര്‍ സൈക്കിളിന്റെ പിന്നിലിരുത്തി ഭീകരര്‍ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഒക്ടോബര്‍ 7-ലെ ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു. നോവ നിലവിളിക്കുന്നതും പങ്കാളിയായ അവിനാതന് നേരെ കൈകള്‍ നീട്ടുന്നതുമായ വീഡിയോ ലോകമെമ്പാടും വന്‍ ചര്‍ച്ചയായിരുന്നു. ഈ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നത് സഖ്ര് ആയിരുന്നു. ആഗോള ജിഹാദി സംഘടനകളുമായി ബന്ധമുള്ള ഇയാള്‍ യുദ്ധത്തിലുടനീളം ഹമാസിന് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നതായും വ്യക്തമായിട്ടുണ്ട്.
246 ദിവസത്തെ തടവറവാസത്തിന് ശേഷം 2024 ജൂണ്‍ 8-നാണ് ഇസ്രയേല്‍ സൈന്യം നടത്തിയ പ്രത്യേക ദൗത്യത്തിലൂടെ നോവ അര്‍ഗാമണിയെ ഗാസയില്‍ നിന്ന് മോചിപ്പിച്ചത്.തടവില്‍ കഴിയവേ കടുത്ത പട്ടിണിയും മര്‍ദനവും നേരിടേണ്ടി വന്നതായി നോവ വെളിപ്പെടുത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 738 ദിവസത്തെ തടവിന് ശേഷമാണ്അവിനാതന്‍ ഓറിന് മോചനം ലഭിച്ചത്. 2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1200-ഓളം പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ ഗാസയില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായത്.
പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. നിലവില്‍ മേഖലയില്‍ യു.എസ് മുന്‍കൈയെടുത്ത് വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പൂര്‍ണ തോതിലുള്ള സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha
























