കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രംഗത്ത്

കാട്ടാന ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രംഗത്ത്. രാത്രികാലങ്ങളിൽ തോട്ടങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും നിർദേശമുണ്ട്. പ്രദേശത്തെ അപകടസാധ്യതകളെക്കുറിച്ച് ധാരണയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾ രാത്രികാലങ്ങളിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് നടപടി.
നാലുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഭരണകൂടം ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയത്. ആനത്താരകളിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് ഉൾപ്പെടെയുള്ള മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് പുതിയ നിയന്ത്രണമുള്ളത്.
"
https://www.facebook.com/Malayalivartha


























