Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...

മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

29 SEPTEMBER 2026 11:56 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ്. ഇനി മുതല്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ പ്രതികരണത്തിനായി കാണുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി ഔദ്യോഗികമായി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. സാധാരണയായി എല്ലാ ബുധനാഴ്ചകളിലും ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്ന പതിവുണ്ടാകും. ഇതിന് പുറമെ ഏതെങ്കിലും തരത്തിലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രതികരണം നല്‍കേണ്ടിവന്നാല്‍ അതും മുന്‍കൂട്ടി അറിയിച്ചു കൊണ്ടുതന്നെയായിരിക്കും നടപ്പിലാക്കുക.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുക്കുന്ന പൊതുപരിപാടികളിലും ഔദ്യോഗിക ചടങ്ങുകളിലും വിഷ്വല്‍ മീഡിയ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തടിച്ചുകൂടുന്ന സാഹചര്യം പതിവായതോടെയാണ് പുതിയ തീരുമാനം. ഇടുക്കിയില്‍ നടന്ന പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ തള്ളിക്കയറിയത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി പ്രതികരിക്കാതെ മടങ്ങുമ്പോള്‍ അത് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുന്ന പ്രവണത വര്‍ധിച്ചതായി ഭരണതലത്തില്‍ വിലയിരുത്തലുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്ന ചില രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിഷയം കൂടുതല്‍ ഗൗരവമായി മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും ചര്‍ച്ച ചെയ്തത്.

 

ഇങ്ങനെ ഒരു തീരുമാനം വേഗം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു . കാരണം അങ്ങനെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയോട് ചില മാധ്യമങ്ങൾ പെരുമാറുന്നത് . അദ്ദേഹം സംസാരിക്കാൻ തയ്യാറായി തന്നെ വരുമ്പോൾ മറുപടി പറയാൻ സമ്മതിക്കാതെ ഒരുതരം അറ്റാക്ക് ആണ് മുഖ്യമന്ത്രിക്ക് നേരെ നടന്നു കൊണ്ട് ഇരിക്കുന്നത് . മൈക്കിലൂടെ അത് കേൾക്കുന്ന ജനങ്ങൾക്ക് പോലും മാധ്യമപ്രവർത്തകരുടെ ബഹളം കാരണം ഒന്നും കേൾക്കാൻ സാധിക്കാത്ത അവസ്ഥയാണ് . രൂക്ഷ വിമർശനമാണ് ഉയരുന്നത് . പിണറായി മുഖ്യനായി ഭരിക്കുമ്പോൾ മാധ്യമങ്ങൾക്ക് ഇതുപോലെ ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നോ..ചോദിച്ചതിനൊക്കെ മറുപടി കിട്ടിയോരുന്നോ....? എന്നാണ് ഒരു വ്യക്തി ചോദിച്ചിരിക്കുന്നത് ..

 

ഇത്രേം നേരം ഈ വാർത്ത സമ്മേളനം കേട്ടു നാടിന് ആവിശ്വമുള്ള ഒരു ചോദ്യം ഈ മാപ്രകൾ ചോദിച്ചിട്ടില്ല എന്താണ് ഈ പത്രക്കാർ സമൂഹത്തിന് വേണ്ടി നൽകുന്ന സന്ദേശം...മുഖ്യമന്ത്രിയുടെ വർത്താ സമ്മേളത്തിനു ഒരു പ്രോട്ടോകോൾ ഉണ്ടാകുന്നതു നല്ലതാണ്. ചോദ്യങ്ങൾ ആർക്കും ചോദിക്കാം. ഒരാൾ ചോദിക്കുമ്പോൾ മറ്റുള്ളവർ സംസാരിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ മീഡിയ പാലിക്കണം. മുഖ്യമന്ത്രി മറുപടി പറയുമ്പോൾ മീഡിയ അത് കേൾക്കാനുള്ള ക്ഷമയും കാണിക്കണം.., പ്രിയപ്പെട്ട മുഖ്യമന്ത്രി ഇത്രയും എളിമ ഇവന്മാരുടെ അടുത് കാണിക്കേണ്ട കാര്യം ഇല്ല.. നാടിന്റെ വികസനത്തിന്റെ സംബന്ധിച്ച എന്തെങ്കിലും ചോദ്യം ഇവന്മാർ ഈ ഒരുമണിക്കൂറിൽ ചോദിച്ചോ??

 

എങ്ങനെ എങ്കിലും ആഴ്ചയിൽ നടക്കുന്ന ഈ വാർത്ത സമ്മേളന അലമ്പ് ആകുക എന്ന അജണ്ട യിൽ ആണ് കുറച്ചു പേര് വന്നിരിക്കുന്നതു.. ചോദ്യത്തിന് ഉത്തരം എഴുതി കൊടുത്തിട് ആ ചോദ്യം ചോദിച്ച അണ്ണമാർ ഇപ്പൊ മാധ്യമ സ്വാതന്ത്ര്യം എന്ന് പറഞ്ഞു വന്നേക്കുവാ.. ഇതിനൊക്കെ സഖാവ് പിണറായി വിജയൻന്റെ ലൈൻ ആണ് ശെരി.. അലമ്പ് ഉണ്ടാകാൻ വന്നാൽ കടക്കു പുറത്തു എന്ന് ധൈര്യം ആയി പറയണം സാറെ. വികസനം കാത്തിരിക്കുന്ന കേരള ജനത അങ്ങയുടെ കൂടെ ഉണ്ട്.., എല്ലാവരും എന്തിനാ ഒരുമിച്ച് ബഹളം വയ്ക്കുന്നത്. ഈ പത്രക്കാർക്ക് ഒരു മര്യാദയുമില്ലേ ' ഒരാൾ ഒരു സമയം ചോദിക്കാൻ മാത്രമേ അനുവദിക്കാവൂ..,എന്നൊക്കെയാണ് ജനം പ്രതികരിക്കുന്നത് . തീർന്നിട്ടില്ല ഇനിയും ഉണ്ട് .

ഏതായാലും ഇത്തരം പ്രവർത്തികൾ കൊണ്ട് തന്നെയാണ് ഒരു ബൗണ്ടറി സെറ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചിരിക്കുന്നത് . ഇനി ഇതേ മാധ്യമങ്ങൾ തന്നെ പടച്ചു വിടും മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ പേടി ദാർഷ്ട്ട്യം, മറുപടി പറയാൻ വയ്യ..എന്നിങ്ങനെ...പക്ഷെ ഇത് സി എമ്മിനെ കൊണ്ട് ഇവിടുത്തെ മാധ്യമങ്ങൾ ചെയ്യിച്ചതാണ് . മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തുന്ന നീക്കങ്ങളും സുരക്ഷാ വിലയിരുത്തലുകളും ഇതിന് ആക്കം കൂട്ടി.ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണത്തിനായി മുഖ്യമന്ത്രി സതീശനെ സമീപിച്ചതാണ് ആദ്യ സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (15 minutes ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (24 minutes ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (28 minutes ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (41 minutes ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (50 minutes ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (1 hour ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (2 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (2 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (2 hours ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (3 hours ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (3 hours ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends