'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ പുതിയ വിവാദത്തിന് തിരികൊളുത്തി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസംഗം. ധാരാപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഉദയനിധി നടത്തിയ 'മൂഡ്' പരാമർശമാണ് രാഷ്ട്രീയ ചർച്ചയാകുന്നത്. പ്രസംഗം വിവാദമായതോടെ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തി. പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണ് അദ്ദേഹമെന്നാണ് ടിവികെയുടെ വിമർശനം.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഡിഎംകെയുടെ യോഗങ്ങളിലെല്ലാം മുഖ്യമന്ത്രി വിജയിന്റെ വ്യക്തിജീവിതം നിരന്തരം ചർച്ചയാക്കപ്പെടുന്നുണ്ട്. ഇതിനിടയിലാണ് ഉദയനിധിയുടെ വിവാദ പരാമർശം എത്തിയത്. "മുഖ്യമന്ത്രിക്ക് കടൽക്കരയിൽ പുതിയ നിയമസഭാ മന്ദിരം വേണം. സഭയിൽ ഇരുന്നാൽ അദ്ദേഹത്തിന് ബീച്ച് കാണണം. ബീച്ച് കണ്ടാലേ അദ്ദേഹത്തിന് മൂഡ് വരൂ. ശ്ശേ... ആ മൂഡല്ല, ഇത് ജോലി ചെയ്യാനുള്ള മൂഡ്" എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
ഇത് കേട്ട് പാർട്ടി പ്രവർത്തകർ വലിയ രീതിയിൽ ആർത്തുവിളിക്കുകയും ചിരിക്കുകയും ചെയ്തു.എന്നാൽ, നിങ്ങൾ ഓരോന്ന് പറഞ്ഞിട്ട് പോകും, അയാൾക്ക് കോപം വന്നാൽ തനിക്കെതിരേ കേസെടുക്കും എന്ന് പറഞ്ഞുകൊണ്ട് ഉദയനിധി പ്രസംഗം തമാശയായി മാറ്റാൻ ശ്രമിക്കുകയും ചെയ്തു.പ്രസംഗം ചർച്ചയായതോടെ പ്രതിപക്ഷ നേതാവ് ഉദയനിധിയല്ല, അശ്ലീലനിധിയാണെന്ന് വിമർശിച്ച് ടിവികെയും രംഗത്തെത്തി.എങ്കിലും, ഉദയനിധി ഈ പരാമർശം നടത്തുമ്പോൾ പ്രചാരണ വാഹനത്തിൽ കൂടെയുണ്ടായിരുന്ന വനിതാ സ്ഥാനാർഥിയുടെ മുഖഭാവങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
അത്തരം അശ്ലീലച്ചുവയുള്ള സംസാരം കേട്ട് അവർ നാണത്തോടെ തലതാഴ്ത്തുന്നതും ചിരിക്കുന്നതും ടിവികെ പ്രവർത്തകർ ശക്തമായ ആയുധമാക്കിയിട്ടുണ്ട്. അണ്ണാ ഡിഎംകെയുടെ പ്രചാരണയോഗങ്ങളിലും മുഖ്യമന്ത്രിയുടെ വ്യക്തിജീവിതവും ലണ്ടൻ യാത്രയുമെല്ലാം പ്രധാന ചർച്ചാവിഷയങ്ങളാണ്. മുഖ്യമന്ത്രിയും സുഹൃത്തായ നടി തൃഷയും ലണ്ടനിൽ ഒരുമിച്ച് യാത്രപോയെന്ന കാര്യം അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി പൊതുയോഗങ്ങളിൽ തുറന്നുകാട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























