മരട് ഫ്‌ളാറ്റ് പൊളിഞ്ഞ് വീണതിന് ശേഷം പ്രദേശത്ത് സംഭവിച്ചത് അറിഞ്ഞാല്‍ ഞെട്ടും; ആകാംഷയുടെ മുൾമുനയിൽ നിന്ന ആ ദിവസം സംഭവിച്ചത്...

കഴിഞ്ഞ ദിവസമാണ് മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള കോടതി ഉത്തരവ് സർക്കാർ നടപ്പിലാക്കിയത്. മരടില്‍ അനധികൃതമായി കെട്ടിപ്പൊക്കിയ നാല് ഫ്‌ലാറ്റുകളുമാണ് അതോടെ തകര്‍ത്തത്. വ്യത്യസ്ത രീതിയില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് കാണാനായി നിരവധി പേരാണ് പ്രദേശത്ത് എത്തിയത്. എന്നാല്‍ ഫ്‌ലാറ്റുകള്‍ പൊളിഞ്ഞു വീണ് കഴിഞ്ഞ് പ്രദേശത്തെ അവസ്ഥ ആര്‍ക്കും അത്ര അറിവില്ല. കാഴ്ചക്കാരായി എത്തിയവരുടെ കണ്ണിലും മൂക്കിലും ചെവിയിലും പൊടി. മരടില്‍ തകര്‍ന്നു വീണ ഫ്‌ലാറ്റില്‍ നിന്നുയര്‍ന്ന പൊടിമേഘം ശക്തമായ കാറ്റില്‍ ജനക്കൂട്ടത്തെ മൂടിയപ്പോള്‍ കാഴ്ചക്കാരും പൊലീസും ഉള്‍പ്പെടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഗോള്‍ഡന്‍ കായലോരം നിലംപൊത്തുന്നതു കാണാന്‍ തൈക്കൂടം ഭാഗത്ത് ആകാംക്ഷയോടെ കാത്തുനിന്നവര്‍ക്കാണ് മുട്ടന്‍ പണി കിട്ടിയത്. സ്ഫോടനത്തില്‍ ഫ്‌ലാറ്റ് തകര്‍ന്നു വീണതോടെ ഉയര്‍ന്ന പൊടിപടലങ്ങള്‍ കാറ്റിന്റെ ഗതിയനുസരിച്ചു ചമ്ബക്കര കനാല്‍ കടന്നു തൈക്കൂടം പാലത്തിന്റെ ഭാഗത്തേക്കു സെക്കന്‍ഡുകള്‍ക്കുള്ളില്‍ പറന്നെത്തി. കനാല്‍ റോഡില്‍ കാഴ്ചക്കാരും മാധ്യമ സംഘങ്ങളും പൊലീസും കൂടിനിന്ന ഭാഗത്തേക്കു പുകമഞ്ഞുപോലെ പൊടി വ്യാപിച്ചു. ശക്തമായ പൊടിയില്‍ കുളിച്ച പലര്‍ക്കും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഇതോടെ എല്ലാവരും ഓടുകയായിരുന്നു. കുണ്ടന്നൂര്‍ പാലത്തിനു മുകളില്‍ ദേശീയപാതയിലും അല്‍പനേരം പൊടി വ്യാപിച്ചു. പ്രദേശത്തെ വീടുകളിലേക്കും പൊടി പറന്നെത്തി. ആദ്യ 3 ഫ്‌ലാറ്റുകള്‍ തകര്‍ത്തപ്പോള്‍ പൊടി ഇത്രയും പ്രശ്‌നമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha


























