കതിർ മണ്ഡപത്തിലേക്ക് നാണത്തോടെ അണിഞ്ഞൊരുങ്ങി എത്തുന്ന വധു; എല്ലാ കണ്ണുകളും ആ വധുവിലേക്ക്; പെട്ടെന്നായിരുന്നു അത് സംഭവിച്ചത്; സംഭവം വൈറൽ

കതിർ മണ്ഡപത്തിലേക്ക് നാണത്തോടെ അണിഞ്ഞൊരുങ്ങി എത്തുന്ന വധു...എല്ലാ കണ്ണുകളും ആ വധുവിലേക്ക്...അവളുടെ അഴകിലേക്ക്...ചിലരുടെ കണ്ണുകൾ അവളുടെ ആഭരണത്തിലേക്ക്....ചിലരുടെ കണ്ണുകൾ അവളുടെ സാരിയിലേക്ക്... ചിലരുടെ കണ്ണുകൾ ആകട്ടെ അവളുടെ പിന്നാലെ വരുന്ന പെൺക്കുട്ടികളിലേക്ക്....അങ്ങനെ താല പൊലിയുടെ അകമ്പടിയോടെ വരുന്ന വധു നാണത്തോടെ കതിർ മണ്ഡ പത്തിലേക്ക് ...എന്നാൽ അത് പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ച് കൊണ്ടുള്ള സംഭവമാണ് കണ്ണൂരിൽ നടന്നിരിക്കുന്നത്. വിവാഹമണ്ഡപത്തിലേക്ക് അടക്കത്തോടും ഒതുക്കത്തോടും നാണത്തോടും വരുന്ന മണവാട്ടിമാരെ കണ്ടിട്ടുള്ള മലയാളികളുടെ സങ്കൽപത്തെ തകിടം മറിച്ച് കൊണ്ടായിരുന്നു അത് നടന്നത്. വധുവിന്റെ വക കിടുക്കാച്ചി ഡാൻസ്. വിവാഹവേദിയിലേക്ക് അടിച്ചു പൊളി നൃത്തച്ചുവടുകളുമായി കയറി വന്ന ഒരു വധുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.
കണ്ണൂർ സ്വദേശിയായ അഞ്ജലിയാണ് ഈ ഡാൻസിങ് വധു. തന്റെ പ്രിയതമൻ വരുണിന് ഒരു സർപ്രൈസ് നൽകണം എന്ന ചിന്തയിലായിരുന്നു അഞ്ജലി തകർപ്പൻ നൃത്തച്ചുവടുകളുമായി വിവാഹവേദിയിലേക്ക് കടന്നു വന്നത് . വരന്‍ മാത്രമല്ല, അവിടെ കൂടിയിരുന്നവരിൽ പലരേയും ഈ സർപ്രൈസ് ഞെട്ടിക്കുകയുണ്ടായി . പകുതിയിലേറെ ഏറെ സന്തോഷത്തോടെയായിരുന്നു ആ ഡാൻസിനെ സ്വീകരിച്ചതും. എന്നാൽ ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരു വിഭാഗം അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുകയുണ്ടായി. എന്നാൽ ഈ സംഭവത്തെ സദാചാര കണ്ണിലൂടെ വിമർശിക്കാനായിരുന്നു പലരും മുതിർന്നത്. പലരും ഇവരുടെ ബന്ധം തകരും എന്ന രീതിയിലുള്ള പ്രവചനങ്ങളും അധിക്ഷേപങ്ങളും സൈബർ ലോകത്ത് നടത്തുകയുണ്ടായി . ‘‘ഈ ചെക്കന്റെ കാര്യം പോക്കാ, ഡിവോഴ്സ് ഉറപ്പിച്ചു’’ എന്നിങ്ങനെയും കമന്റുകൾ ഇട്ടവർ ഉണ്ട് . അഞ്ജലി നൽകിയ സർപ്രൈസിന്റെ ഞെട്ടലിൽ നിന്ന് വരുൺ ഇതുവരെ മോചിതനായിട്ടില്ല. സദാചാരവാദവുമായി വരുന്നവരോട് ‘ മാറുന്ന കാലത്തിനൊപ്പം ജൻ വധൂവരന്മാരും മാറി കൊണ്ടിരിക്കുന്നു എന്നതിന് മറ്റൊരു ഉദാഹരണം കൂടിയായിരുക്കുന്നു ഇത് . അടിച്ചു പൊളിച്ച് വിവാഹം ആഘോഷമാക്കുന്നവരുടെ എണ്ണം കൂടുകയാണ് ഇപ്പോൾ .
https://www.facebook.com/Malayalivartha


























