കോഴിക്കോട് അമിതവേഗത്തില്‍ മിനിലോറി ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

കോഴിക്കോട് അമിതവേഗത്തില്‍ മിനിലോറി ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കൊടുവള്ളി വാവാട് പൂക്കോട്ടില്‍ വേലായുധന്‍(65) ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ജീവന്‍ നഷ്ടമായത്. ജനുവരി മൂന്നിന് രാവിലെ ഏഴോടെ ദേശീയപാതയില്‍ വാവാട് അങ്ങാടിയിലാണ് അപകടം നടന്നത്.
അതിവേഗത്തില്‍ വന്ന മിനിലോറി ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വേലായുധനെ കുടാതെ ഹോട്ടലില്‍ ചായകുടിച്ചുകൊണ്ടിരുന്ന പുത്തന്‍പുറത്ത് നീറ്റുട്ടമ്മല്‍ അബ്ദുല്‍ അസീസ്(38), സദാനന്ദന്‍ (സദു) എന്നിവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. അബ്ദുല്‍ അസീസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഡ്രൈവര്‍ പുല്‍പ്പള്ളി സ്വദേശി ലിബി(34)നും അപകടത്തില്‍ പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha


























