നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ! കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ടു ലോറി ഇടിച്ച് തകർത്തത് നിരവധി വാഹനങ്ങൾ ; കാർ യാത്രക്കാർ രക്ഷപ്പെട്ടത് അതൊന്നു കൊണ്ടുമാത്രം; എയർ ബാഗുകളുടെ ഉപയോഗം അറിഞ്ഞിരിക്കുക

ദേശീയപാതയിലെ മൂടാലിൽ കയറ്റം കയറുന്നതിനിടെ ചരക്കു ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. നിയന്ത്രണം നഷ്ടമായി പിന്നോട്ടുരുണ്ട് ലോറി ഇടിച്ച് തെറിപ്പിച്ചത് 6 വാഹനങ്ങളാണ്. ഈ വാഹനങ്ങൾ മുഴുവനായും തകർക്കപ്പെട്ടു . ലോറിക്കു പിന്നാലെ പല വാഹനങ്ങൾ ഉണ്ടായിരുന്നു. ഈ വാഹനങ്ങളിൽ ഉണ്ടായിരുന്ന 5 പേർക്കും അപകടത്തിൽ പരുക്കേൽക്കുകയുണ്ടായി . പരിക്ക് പറ്റിയതിൽ ആരുടെയും നില ഗുരുതരമല്ല. എന്നാൽ ലോറിക്കു പിന്നിലുണ്ടായിരുന്ന കാർ പൂർണമായി തകരുകയുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12ന് മൂടാൽ ബൈപാസ് ജംക്‌ഷനു സമീപത്തെ കയറ്റത്തിലായിരുന്നു ഈ അപകടം നടന്നത് . കോഴിക്കോട് ഭാഗത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതായിരുന്നു അപകടത്തിലേക്ക് നയിച്ചത്. കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഇറങ്ങിയ ലോറി തൊട്ടുപിന്നിലുള്ള വാഹനങ്ങളെയെല്ലാം ഇടിച്ചുകയറുകയായിരുന്നു. മുന്നിലും പിന്നിലുമുണ്ടായിരുന്ന ലോറികൾക്കിടയിൽപെട്ട് കാർ തകർന്നെങ്കിലും എയർബാഗ് പ്രവർത്തിച്ചതിനാൽ കാറിലുണ്ടായിരുന്ന 3 യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു .
ടിപ്പർ ലോറിയിലെ ഡ്രൈവർക്കും സ്കൂട്ടർ യാത്രികനും പരുക്കേൽക്കുകയുണ്ടായി . ഇവരെ കുറ്റിപ്പുറം ഗവ. ആശുപത്രിയിലും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുണ്ടായി . അപകടത്തെ തുടർന്ന് ഏറെനേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. തക്ക സമയത്ത് എയർ ബാഗുകൾ പ്രവർത്തിച്ചത് കൊണ്ട് മാത്രമായിരുന്നു കാറിലുള്ളവർ രക്ഷപ്പെട്ടത്.
കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാൻ കഴിവുള്ള സുരക്ഷാ സംവിധാനമാണ് എയർബാഗ്. അപകടമുണ്ടായാൽ സ്വയം പ്രവർത്തിച്ച് യാത്രക്കാരുടെ ജീവനു സംരക്ഷണമേകുന്നു എയർ ബാഗുകൾ. അപകടമുണ്ടായാൽ സ്വയം പ്രവർത്തിച്ച് യാത്രക്കാരെ സുരക്ഷിതരാക്കുന്ന സംവിധാനമാണ് എയർബാഗ്.പേര് സൂചിപ്പിക്കുന്നതുപോലെ വായു നിറച്ച ബലൂൺ പോലുള്ള എയർബാഗ് യാത്രക്കാർക്ക് നേരിട്ട് ആഘാതമേൽക്കാത്ത തരത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ ഇടിയുടെ ആഘാതം കഴിഞ്ഞാലുടൻ എയർബാഗ് ചുരുങ്ങി പോകും. എയർബാഗുള്ള വാഹനത്തിലെ യാത്ര പൂർണ സുരക്ഷിതം ആണെന്നു പറയാനാകില്ല. സീറ്റ് ബെൽറ്റ് ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ എയർബാഗ് പൂർണ്ണമായും പ്രവർത്തിക്കുകയുള്ളു . ഇല്ലെങ്കിൽ എയർബാഗ് പ്രവർത്തിക്കുന്നത് സുരക്ഷിതമല്ല. ഡ്രൈവർ എയർബാഗുമായി വളരെ അടുത്തിരിക്കുന്നത് എയർബാഗ് വികസിക്കുമ്പോഴുള്ള ആഘാതം ഏൽക്കാൻ ഇടയാക്കും. എയർബാഗുള്ള വാഹനത്തിലെ യാത്ര പൂർണ സുരക്ഷിതം ആണെന്നു കരുതരുത്. സീറ്റ് ബെൽറ്റ് ഉപയോഗിച്ചാൽ മാത്രമേ എയർബാഗ് പൂർണ്ണമായും പ്രവർത്തിക്കുകയുള്ളു. പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ, ഉയരം കുറഞ്ഞവർ ഒക്കെ പിൻ സീറ്റിലിരിക്കുന്നതാണ് സുരക്ഷിതം.
https://www.facebook.com/Malayalivartha


























