ഭാഗ്യം ഇങ്ങനെയും വരുമോ? സർക്കാരിന്റെ പൗർണമി ലോട്ടറി ഒന്നാം സമ്മാനം ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരൻ സ്വന്തമാക്കി ; അടിച്ചത് ഇങ്ങനെ

ഇത്തവണ ലോട്ടറി അടിച്ചത് ലോട്ടറി കച്ചവടം നടത്തിയ വ്യക്തിക്ക്. സർക്കാരിന്റെ RN426 പൗർണമി ലോട്ടറി ഒന്നാം സമ്മാനമാണ് ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരൻ സ്വന്തമാക്കിയത് . പാളയംകുന്ന് വില്ലിക്കടവിൽ എസ്.ജി. നിവാസിൽ പ്രേംകുമാറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയത്. അഞ്ചു വർഷമായി കാൽനടയായി ലോട്ടറി ടിക്കറ്റ് വിൽക്കുന്ന വ്യക്തിയായിരുന്നു പ്രേംകുമാർ.
എന്നാൽ ഇദ്ദേഹം മറ്റൊരു ഏജന്റായ ദേവരാജന്റെ അടുക്കൽ നിന്നുമായിരുന്നു ഒരു ടിക്കറ്റ് വാങ്ങിയത്. പകരം മറ്റൊരു ടിക്കറ്റ് നൽകുകയും ചെയ്തു . സ്വന്തമായ വീടില്ലാത്ത പ്രേംകുമാർ, അമ്മ ഗോമതിയും ഭാര്യ മിജിയും മകൻ പ്രദീപുമൊത്താണ് താമസിച്ചിരുന്നത് . സമ്മാനാർഹമായ RW 889278 ടിക്കറ്റ് ഒറ്റൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപ്പിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























