ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ കോളജില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഓഫീസില്‍ പൂട്ടിയിട്ടു...

കോഴിക്കോട്ടെ കോളജില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഓഫീസില്‍ പൂട്ടിയിട്ടു. ചേളന്നൂര്‍ ശ്രീ നാരായണഗുരു കോളേജ് (എസ്എന്‍ കോളജ്) പ്രിന്‍സിപ്പലിനെയാണു വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടത്. പ്രിന്‍സിപ്പല്‍ വി. ദേവിപ്രിയയെയാണു വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടത്. ക്ലാസ് സെമിനാറില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണു വിദ്യാര്‍ഥികളുടെ പ്രതിഷേധം.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ ഓഫീസിനു പുറത്തു കുത്തിയിരിപ്പു പ്രതിഷേധ സമരം നടത്തുകയാണ്. അധ്യാപകനെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha


























