കൂടത്തായി സിനിമയ്ക്കും സീരിയലിനും വിലക്കില്ല; എതിർകക്ഷികൾക്ക് കോടതി ഹാജരാകാൻ നോട്ടീസ് അയച്ചു

കേരളത്തെയാകെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായി കൊലപാതക കേസ്. സൈനയിഡ് കൊലപാതകം വളരെയധികം മാധ്യമശ്രദ്ധ നേടിയ വാർത്തയായിരുന്നു. പ്രധാന പ്രതിയായ ജോളി ഒരു കുടുംബത്തിലെ ആറ് പേരെയാണ് സയനൈഡ് നൽകി കൊന്നത്. ഈ സംഭവത്തെ ആസ്പദമാക്കി സിനിമയും സീരിയലും ചെയ്യാൻ നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി എന്നിവർ മുന്നോട്ട് വന്നിരുന്നു. ഇതിനെതിരെ കൊല്ലപ്പെട്ട റോയ് തോമസിന്‍റെയും ജോളിയുടെയും മക്കൾ കോടതിയിൽ കേസ് നൽകിയിരുന്നു. എന്നാൽ കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സിനിമകളും സീരിയലും നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല.
കേസിലെ മുഖ്യപ്രതി ജോളി തോമസ്, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കമുള്ള എതിർകക്ഷികൾക്ക് ഈ മാസം 25 ന് ഹാജരാകാൻ കോടതി നോട്ടീസയച്ചു.നിര്‍മാതാക്കളുടെ പ്രതികരണം എന്തെന്ന് കോടതി ആരായും.ജോളിയുടെ മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിര്‍മ്മിക്കുന്നത് തടയണമെന്നാണ് പരാതിയിൽ പ്രധാനമായും ആവശ്യപ്പെട്ടത്.കൂടത്തായി കൊലപാതകക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്താണ് കേസിനെ ആസ്പദമാക്കി ഉടൻ സിനിമയും സീരിയലും പുറത്തിറങ്ങുമെന്ന പ്രഖ്യാപനം ഉണ്ടാകുന്നത് . തുടർന്ന് ജോളിയുടെയും റോയ് തോമസിന്റെയും മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസികസംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ എരിവും പുളിയും ചേർത്ത് സിനിമയിലും സീരിയലിലും ഒക്കെ അവതരിപ്പിക്കുന്നത് ഇവരുടെ മാനസികാവസ്ഥയെ കൂടുതൽ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ ഹർജി നൽകിയത്.
https://www.facebook.com/Malayalivartha


























