വാളയാര്‍ സഹോദരിമാര്‍ മരിച്ച സംഭവം: പ്രതികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പെണ്‍കുട്ടികളുടെ അമ്മ; പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെയാണ് ഭീഷണി

വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാര്‍ മരിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പെണ്‍കുട്ടികളുടെ അമ്മ. 2019 ഒക്ടോബര്‍ 25നാണ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പാലക്കാട് പോക്‌സോ കോടതിയുടെ വിധി വന്നത്. പ്രതികള്‍ പലതരത്തില്‍ ഭീഷണിപ്പെടുത്തിയതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വൈകിയാലും നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരങ്ങളായ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍, മര്‍ദനമേറ്റയാള്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ ഒക്ടോബര്‍ 25നാണു പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. ഇതിനെതിരേ വന്‍ പ്രതിഷേധമാണു സംസ്ഥാന വ്യാപകമായി ഉയര്‍ന്നത്. പതിമൂന്നുകാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒന്‍പതു വയസുകാരിയെ മാര്‍ച്ച് നാലിനുമാണു വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇരുവരും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha


























