Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

രണ്ടു ദിവസമായി നിലം പൊത്തിയത് എത്രയോ മനുഷ്യരുടെ സ്വപ്‌നങ്ങളാണ്... ഇതിനെല്ലാം ഉത്തരവാദി ആരാണ്? എന്താ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ എന്ന് ചോദിച്ചുപോയാല്‍ ആരെയും കുറ്റപ്പെടുത്താന്‍ ആവില്ലെന്ന് ബാലചന്ദ്രമേനോന്‍

13 JANUARY 2020 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...

മരടിലെ ഫ്‌ല്‌ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്തതില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. രണ്ടു ദിവസമായി മലയാളികള്‍ ആഹ്ലാദത്തിലാണ് എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ബാലചന്ദ്രമേനോന്റെ പ്രതികരണം. ഓരോ ഫ്‌ളാറ്റുകളും പൊളിഞ്ഞു വീഴുന്നത് വളരെ ആവേശത്തോടെയും കരഘോഷങ്ങളോടെയുമാണ് ആളുകള്‍ സ്വീകരിച്ചത്.

വെറും കമ്പിയും കല്ലുമല്ല എത്രയോ മനുഷ്യരുടെ സ്വപ്‌നങ്ങളാണ് നിലംപൊത്തിയത് എന്ന സത്യം ആരും തിരിച്ചരിയുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ടു ദിവസമായി നമ്മള്‍ മലയാളികള്‍ വലിയ ആഹ്ലാദത്തിലാണ്. 'അടിച്ചു പൊളിക്കുക' എന്ന ന്യൂജന്‍ പ്രയോഗത്തിന്റെ ശരിയായ അര്‍ഥം ഇപ്പോഴാണ് മനസ്സിലാകുന്നത് . മാസങ്ങളുടെയോ ഒരുപക്ഷേ വര്‍ഷങ്ങളുടെയോ കഠിനാദ്ധ്വാനം കൊണ്ടും 'കരക്കാരുടെ' കഷ്ട്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ടും നൂറു കണക്കിന് മനുഷ്യരുടെ അദ്ധ്വാനം കൊണ്ടും നാം പടുത്തുയര്‍ത്തിയ ഏതാനും രമ്യ ഹര്‍മ്യങ്ങള്‍ നാം നിഷ്‌ക്കരുണം നിമിഷങ്ങള്‍ക്കുള്ളില്‍ നിലം പരിശാക്കുകയാണ്. ആര്‍ക്കും ഒരു മനഃപ്രയാസവുമില്ല എന്ന് മാത്രമല്ല 'സുപ്രീം കോടതിയുടെ ' കല്‍പ്പന അതേപടി പ്രവൃത്തികമാക്കുമെന്നുള്ള തൃപ്തിയാണ് മനസ്സില്‍ .
നിലം പൊത്തുന്നത് വെറും കമ്ബിയും കല്ലുമല്ല , മറിച്ചു എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ് എന്ന പരമമായ സത്യം ആരും തിരിച്ചറിയുന്നില്ല . ജീവനും സ്വത്തിനും സംരക്ഷണം നല്കുമെന്ന ഭരണഘടനയിലെ വകുപ്പ് ആരും ഓര്‍ക്കുന്നില്ല എന്നാണോ ? പരീക്ഷയ്ക്കു പഠിക്കുന്ന കുഞ്ഞുങ്ങള്‍ , ദിനവും ഡയാലിസിസ് നടത്തുന്ന വാര്‍ധക്യം ബാധിച്ചവര്‍, ഇന്നോ നാളെയോ സ്വന്തം വീട്ടില്‍ കിടന്നു പ്രസവിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍...അവരൊക്കെ എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിക്കുന്നത് ഭരണാഘടനാലംഘനമാവില്ലല്ലോ ....
നമ്മുടെ നാട്ടില്‍ ഒരു കെട്ടിടം കെട്ടിപ്പൊക്കുന്നതിനു ചില നിയമങ്ങള്‍ ഉള്ളത് സര്‍ക്കാര്‍ ഓഫിസിലെ ഏതു ബന്ധപ്പെട്ട മണ്ടനാണ് അറിയാന്‍ വയ്യാത്തത് ? അതോ തീരദേശ നിയമം ഇന്നലെ പാതിരക്കാണോ നിലവില്‍ വന്നത് ? ഒരു പ്രവാസിയാണെങ്കിലും നാട്ടില്‍ വരുമ്‌ബോള്‍ ജീവിതത്തിലെ ഗൃഹാതുരത്വത്തിന്റെ പ്രേരണയില്‍ ഒരു ഫ്‌ലാറ്റ് വാങ്ങുമ്‌ബോള്‍ നികുതി ഞങ്ങളില്‍ നിന്നും പതിവായി വാങ്ങുന്ന സര്‍ക്കാര്‍ 'ഞങ്ങളുടെ താല്‍പ്പര്യം കാത്തു സൂക്ഷിക്കുമെന്ന'വിശ്വാസമാണ് അവന്റെ മനസ്സിലുള്ളത്.
ഒരു സുപ്രഭാതത്തില്‍ അവന്‍ കാണുന്നത് വീട് നിലം പരിശാക്കാന്‍ വന്നു നില്‍ക്കുന്ന സര്‍ക്കാരുദ്യോഗസ്ഥനാണ് . ഇതിനിടയില്‍ രാഷ്ട്രീയമേലാളന്മാര്‍ വന്നു അവര്‍ക്ക് മോഹങ്ങള്‍ വില്‍ക്കുന്നു . ഒരു സര്‍ക്കാരും ഒരു ചുക്കും ചെയ്യില്ലെന്നും അങ്ങിനെ ചെയ്താല്‍ അവരുടെ നെഞ്ചില്‍ കൂടി കേറിയേ പോകൂ എന്ന് പറയാന്‍ അവര്‍ക്കു ഒരു ഉളിപ്പുമില്ല .ഒടുവില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമ്‌ബോള്‍ ആരെയും കണ്ടില്ല
ഒടുവില്‍ അനുഭവിക്കുന്നത് പാവം പൗരന്‍ ! അവന്‍ എന്ത് തെറ്റ് ചെയ്തു ? ഈ ദുര്‍വിധിക്കു കാരണക്കാരായ സര്‍ക്കാര്‍ മേലാളന്മാര്‍ നെഞ്ചും വിരിച്ചു നടക്കുന്നു ...എന്താ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ എന്ന് ചോദിച്ചുപോയാല്‍ ആരെയും കുറ്റംപറയാനാവില്ല ...
ഇനി, സമുച്ചയം അടിച്ചുപൊളിക്കുന്നതു ആരെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു നിമിഷം പോലും നഷ്ടമാകരുതെന്ന നിര്‍ബന്ധത്തോടെ മത്സരബുദ്ധിയോടെ ചാനലുകള്‍ രംഗത്തുണ്ട്. ഫ്‌ലാറ്റുകള്‍ തകര്‍ന്നു തരിപ്പണമാകുമ്‌ബോള്‍ അത് കണ്ടാസ്വദിക്കാന്‍ മാലോകര്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. സമുച്ചയം നിലം പരിശാകുമ്‌ബോള്‍ മാലോകര്‍ കയ്യടിക്കുന്നു... ...ആര്‍പ്പു വിളിക്കുന്നു ....ഇവര്‍ക്കു മനുഷ്യത്വവും ഇല്ലാതായോ ? അതോ , ആരാന്റ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലെന്നോ ? കഷ്ടം !
ഫ്‌ലാറ്റിന്റെ കാര്യത്തിന് മുന്‍പ് പൗരനെ ചതിച്ച പാലാരിവട്ടം പാലം അടുത്ത ക്രൂരമായ അനുഭവമാണ് .പാലം പണിഞ്ഞത് ഇവിടുത്തെ പൗരന്മാരല്ല ..റോഡില്‍ കുഴികള്‍ സുലഭമായി വിതരണം ചെയ്തതും പൗരന്മാരല്ല .ഇതൊക്കെ പരിഹരിക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ഏമാന്മാര്‍ ഇവിടെയില്ലേ ?ബന്ധപ്പെട്ട മന്ത്രിയെ പ്രോസിക്യൂട്ടു ചെയ്യാന്‍ ഗവര്‍ണറുടെ സമ്മതത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി ..കുഴികളില്‍ ജീവിതങ്ങള്‍ ദിനവും കെട്ടടങ്ങുമ്‌ബോഴും ഇരു ചക്രവാഹങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ' എന്തിനു ഗതാഗത മന്ത്രി പറയുന്നതുപോലെ വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ ധരിക്കണം?' എന്ന് നികുതി കൊടുക്കുന്ന പൗരന്‍ തിരിച്ചു ചോദിച്ചാല്‍ അവനെ കുറ്റംപറയാനാവില്ല .
സര്‍ക്കാരില്‍ പൊതുജനത്തിന് വിശ്വാസം ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം എങ്കില്‍ മാത്രമേ ഭരണഘടന അര്‍ഥവത്താവുകയുള്ളൂ . അതുണ്ടാകണമെങ്കില്‍ മരട് ഫ്‌ലാറ്റിന്റെയും പാലാരിവട്ടം പാലത്തിന്റെയും ദുര്‍വിധിക്കുകാരണക്കാരായ ,സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മുഖം നോക്കാതെ ശിക്ഷിക്കണം .അത് ജനങ്ങള്‍ക്കു ബോധ്യപ്പെടുകയും വേണം. ആ നിലപാട് എടുക്കുമ്‌ബോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തരുത് .ഇവിടുത്തെ പൗരന്മാരും നിങ്ങള്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറയുന്നത് പോലെ 'അരിയാഹാരം തന്നെയാണ് കഴിക്കുന്നത്' എന്നോര്‍ക്കുക അവരുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുത് ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 minute ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (33 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends