ശബരിമലയില്‍ നാളെ മകരവിളക്ക്... സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് മാറുന്ന സംക്രമ വേളയില്‍ നാളെ പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ

ശബരിമലയില്‍ നാളെ മകരവിളക്ക്. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് മാറുന്ന സംക്രമ വേളയില്‍ നാളെ പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍ വശം കൊണ്ടുവന്ന നെയ്യാണ് സംക്രമ വേളയില്‍ അഭിഷേകം ചെയ്യുക. ഇന്ന് വൈകിട്ട് നാലിന് നട തുറന്ന് പതിവ് പൂജകള്‍ക്ക് ശേഷം സംക്രമപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. രാത്രി നടയടയ്ക്കില്ല. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധന വൈകുന്നേരം 6.30 ഓടെ സന്നിധാനത്തു നടക്കും.
ഇതേസമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. 19ന് കളഭം നടക്കും. 20ന് മാളികപ്പുറത്ത് ഗുരുതി. മകരസംക്രമസന്ധ്യയിലെ ജ്യോതിദര്‍ശനത്തിനായി ആയിരക്കണക്കിനു ഭക്തജനങ്ങള്‍ ശബരിമലയിലെത്തും. എരുമേലിയില്‍ പേട്ട കെട്ടിയെത്തുന്ന സംഘത്തിന്റെ ചുമതലയില്‍ ഇന്നു പന്പയില്‍ സദ്യയും വൈകുന്നേരം വിളക്കും നടക്കും. പന്പസദ്യയും പന്പവിളക്കും കഴിഞ്ഞ മലചവിട്ടുകയാണ് ആചാരം. നാളെ ഉച്ചകഴിഞ്ഞ് പന്പയില്‍നിന്നു സന്നിധാനത്തേക്കു ഭക്തരെ കടത്തിവിടുന്നതില്‍ നിയന്ത്രണമുണ്ടാകും. മകരജ്യോതി ദര്‍ശനത്തിനു ശേഷം സന്നിധാനത്തുള്ള അയ്യപ്പഭക്തര്‍ താഴേക്കിറങ്ങിയതിനുശേഷമേ പന്പയില്‍ നിന്ന് ആളെ കടത്തി വിടുകയുള്ളൂ.
ജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ കാത്തിരിക്കുന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡുകള്‍ നിര്‍മിച്ചും സുരക്ഷാ ജീവനക്കാരെ നിയോഗിച്ചും ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























