പൗള്‍ട്രി ഫോമുകളിലേയ്ക്ക് കോഴിയുമായെത്തിയ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
പൗള്‍ട്രി ഫോമുകളിലേയ്ക്ക് കോഴിയുമായെത്തിയ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ നവീണ്‍ (30), ജീവനക്കാരായ സദ്ദാം (21), മുഹദ്ദുല് (24), വിശ്വത്റോയി (22) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ലോറിയിലുണ്ടായിരുന്ന നൂറോളം കോഴികള്‍ ചത്തു. പോത്തന്‍കോട് അണ്ടൂര്‍കോണം റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു അപകടം നടന്നത്.
കുത്തനെയുള്ള റോഡ് ഇറങ്ങി വരുന്നതിനിടയില്‍ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും റോഡിലേയ്ക്ക് ഒഴുകിയ ഓയിലും, ഡീസലും ഫയര്‍ഫോഴ്സ് സംഘം കഴുകി വൃത്തിയാക്കി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha