Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് സിക്ക്; 1958-ൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ചതും സുപ്രിം കോടതിയുടെ ആറംഗ ഭരണഘടനാ ബഞ്ച് അംഗികരിച്ചതുമായ കേരള വിദ്യാഭ്യാസ ബില്ല് പുന:സ്ഥാപിക്കാൻ ഇടതു സർക്കാർ ആലോചിക്കുന്നു; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആലോചന

22 JANUARY 2020 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

1958-ൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ചതും സുപ്രിം കോടതിയുടെ ആറംഗ ഭരണഘടനാ ബഞ്ച് അംഗികരിച്ചതുമായ കേരള വിദ്യാഭ്യാസ ബില്ല് പുന:സ്ഥാപിക്കാൻ ഇടതു സർക്കാർ ആലോചിക്കുന്നു. 

സർക്കാർ സഹായം സ്വീകരിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിൽ സർക്കാറിന് ഇടപെടാൻ അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആലോചന നടക്കുന്നത്.

മെറിറ്റിനെ മറികടക്കാൻ ആർക്കും അവകാശമില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അധ്യാപക നിയമനത്തിനുള്ള പൂർണ്ണ അവകാശം മാനേജർമാർക്ക് നല്കുന്നില്ലെന്നാണ് സുപ്രീം കോടതി വിധിയിൽ പറയുന്നത്.

കേരളത്തിൽ ,1960 വരെ കെ.ഇ.ആർ പ്രകാരം എയ്ഡഡ് നിയമനങ്ങൾ നടത്തിയിരുന്നത് പി എസ്.സി ആയിരുന്നു. നിയമനാവകാശം പി.എസ്.സി യെ ഏൽപ്പിച്ചതായിരുന്നു വിമോചന സമരത്തിന് കാരണമായത്. കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ സംഘടന കൊടി പറത്തിയതും ഇതോടെയാണ്. നായർ- ക്രൈസ്തവ സഖ്യം ഇതോടെ രൂപപ്പെട്ടു. തുടർന്നുണ്ടായ കലാപത്തിൽ കേന്ദ്രം ഇ 'എം.എസ് സർക്കാറിനെ പിരിച്ചുവിട്ടു. തുടർന്നുവന്ന പട്ടം താണുപിള്ളയുടെ ഗവർൺമെന്റ കെ. ഇ ആർ സെക്ഷൻ 11-ൽ മാറ്റം വരുത്തി മാനേജർമാർക്ക് താല്ക്കാലിയ നിയമനാവകാശം നല്കി .

60 വർഷമായി മാനേജർമാർ ആസ്വദിച്ചിരുന്ന നിയമനം നടത്താനുള്ള ഈ താല്ക്കാലികാവകാശം കഴിഞ്ഞ ദിവസത്തെ സുപ്രിം കോടതി വിധിയോടെയാണ് റദ്ദായത്. എയ്ഡഡ് മാനേജർമാർ ഇനി നടത്തുന്ന ഏതു നിയമനവും നിയമവിരുദ്ധമാണ്. കേരള പി.എസ്.സി യുടെ അധ്യാപക റാങ്ക് ലിസ്റ്റിലും എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് , അസി. ഗ്രേഡ് റാങ്ക് ലിസ്റ്റിലുമുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 1958-ലെ വിദ്യാഭ്യാസ നിയമ പ്രകാരമുള്ള നിയമനത്തിന് അവകാശമുണ്ട്. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെ നിയമിച്ചാലും ഒഴിവുകൾ ബാക്കിയാണ്. 2.5 ലക്ഷം എയ്ഡഡ് ജീവനക്കാരാണ് കേരളത്തിലുള്ളത്. സുപ്രിം കോടതി വിധിയെത്തുടർന്ന് നിയമനാധികാരം പി.എസ്.സിക്ക് പുനഃസ്ഥാപിച്ചുകിട്ടിയതിനാൽ , സർക്കാറിന്റെ പുതിയ ഒരു ഉത്തരവു പോലും ഇനി ആവശ്യമില്ല. ഇത്തരത്തിലാണ് സർക്കാർ ആലോചന തുടങ്ങിയത്.

സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് സർക്കാരിന് കിട്ടിയിട്ടുണ്ട്. നിയമ വകുപ്പ് ഇക്കാര്യം പരിശോധിച്ച് വരികയാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമല്ല സുപ്രീം കോടതി പറഞ്ഞതെങ്കിലും സുപ്രീം കോടതിയുടെ ഓരോ ഉത്തരവും രാജ്യത്തിനാകെ ബാധകമാണ്.

കേരളത്തിൽ എല്ലാ മതത്തിൽ പെട്ടവർക്കും എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. മാറി മാറി വരുന്ന സർക്കാരുകളെല്ലാം തന്നെ മതങ്ങളെ പ്രീതിപ്പെടുത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. അല്ലെങ്കിൽ മതങ്ങളെ സർക്കാരുകൾക്ക് ഭയമാണ്. ആദ്യത്തെ ഇടതു സർക്കാർ അടിമറിക്കപ്പെട്ടത്പിന്നീട് വന്ന സർക്കാരുകളും ഓർമ്മിക്കുന്നുണ്ടെന്ന് കരുതാം.

അതേസമയം പിണറായി സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കും എന്നു തന്നെയാണ് നിയമവ്യത്തങ്ങൾ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ എയ്ഡഡ് മാനേജർ മാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കും. അത് പരിഗണിക്കുന്നതും ജസ്റ്റിസ് അരുൺ മിശ്ര തന്നെയാണ്. ഏതായാലും തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ അതിന് അദ്ദേഹം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. അത്തരത്തിൽ തീരുമാനമെടുത്താൽ അത് സർക്കാരിന്റെ അട്ടിമറിക്ക് തന്നെ കാരണമായേക്കാം. എന്നാൽ നിയമനം പിഎസ്സിക്ക് വിടണമെന്നാണ് ഇടതുപക്ഷത്തിന്റെ താത്പര്യം.

സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ എയിഡഡ് സ്കൂളിൽ നടക്കുന്ന നിയമനങ്ങൾ വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുമോ എന്ന് കണ്ടറിയണം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (34 minutes ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (41 minutes ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (57 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (2 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (2 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (3 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (3 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (3 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (4 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (4 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (5 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (5 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (5 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (5 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (6 hours ago)

Malayali Vartha Recommends