കാട്ടാക്കടയില്‍ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ മൂന്ന് പേര് കസ്റ്റഡിയില്‍
കാട്ടാക്കടയില്‍ സ്വന്തം ഭൂമിയില്‍നിന്നു മണ്ണെടുക്കുന്നതു തടഞ്ഞ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. കസ്റ്റഡിയിലുള്ളവരെ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തില്‍ വലിയ പുരോഗതിയെന്നും റൂറല്‍ എസ്പി ബി. അശോകന് പറഞ്ഞു. അമ്പലത്തിന്‍കാല കാഞ്ചിരവിള ശ്രീമംഗലം വീട്ടില്‍ സംഗീത് (40)ആണു കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ഡ്രൈവര്‍ വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സംഗീതിന്റെ പുരയിടത്തില്‍നിന്നു മണ്ണ് കടത്താന്‍ ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടുപോകുന്നത് സംഗീത് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാരാവശ്യത്തിന് പോയിരുന്ന സമയത്തായിരുന്നു രണ്ടു ടിപ്പറും ജെസിബിയുമായി എത്തിയ സംഘം മണ്ണെടുക്കാന്‍ തുടങ്ങിയത്. ഭാര്യ ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha