സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചിത്രകാരന്മാരുടെ പെയിന്റിംഗ് പ്രദർശനം

സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചിത്രകാരന്മാരുടെ പെയിന്റിംഗ് പ്രദർശനം തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്നുവരികയാണ്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. 26 ചിത്രകാരന്മാർ പങ്കെടുക്കുന്ന വിപുലവും വർണ്ണ ശലഭമായ പ്രദർശനവും വിൽപനയും ആണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രദർശനത്തിന് ഏറ്റവും ശ്രദ്ധ ആകർഷിച്ച ചിത്രം ബിനു പെരുങ്കാവിന്റെ ഒരുക്കം എന്ന ചിത്രമാണ് രാത്രിയിലും ഈ ചിത്രത്തിന് വളരെയധികം തിളക്കം അനുഭവപ്പെടുന്നു എന്നുള്ളതാണ് ചിത്രത്തിലെ പ്രത്യേക എന്നത്.
എല്ലാകാലത്തും വ്യത്യസ്തത പുലർത്തുന്ന ഒരു ചിത്ര കലാകാരിയാണ് ചിത്ര രമേശ്. ഈ എക്സിബിഷനിൽ പഫി മീഡിയം രീതിയിൽ എമ്പോസിങ് സ്റ്റൈലിൽ ചെയ്തിട്ടുള്ള ചിത്രമാണ് ബലിക്കാക്ക ഈ ചിത്രവും വളരെയധികം ജനശ്രദ്ധ ആകർഷിച്ചു വരുന്നു. അതുപോലെതന്നെ ബിജു അഴീക്കോടിന്റെയും മീര എസിന്റെയും പാരമ്പര്യ ചുവർചിത്രങ്ങളും ഷൈല .കെയുടെ കാളവണ്ടിക്കാരൻ എന്ന ചിത്രവും സുരേഷ് ദേവിന്റെ സ്റ്റിച്ചിങ് പെയിന്റിങ് താമരയും തകർന്ന ബുദ്ധനും സി.കെ കുട്ടി ജഗതിയുടെ കനകക്കുന്നിൽ എത്തിനോക്കുന്ന ചിത്രവും രാജീവ് കൃഷ്ണന്റെ കരയുന്ന കർഷകൻ ശ്യാം വാസുദേവന്റെ സ്വപ്നത്തിലെ കുതിര ഗോപിനാഥൻ ഈറനണിഞ്ഞ പെൺകുട്ടി എന്നിവയൊക്കെയും തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.
കവിത ആർഎസ്എസിന്റെ തോണിക്കാരൻ എംഎസ് മോഹന്റെ വെള്ളച്ചാട്ടം ഹരിഹര പുത്രന്റെ പ്രകൃതി ദൃശ്യങ്ങളും സാന്താ റാമിന്റെ മൂന്നു സുന്ദരികൾ സീതയുടെ കദളിക്കുലയും രേഷ്മയുടെ അമ്പലമണിയും കോട്ടൂർ രേഖയുടെ കൊളാഷ് ബുദ്ധനും ഗീതാ കാർത്തികയുടെ തെയ്യവും അനിൽ അയനി മൂഡിന് ഇടയനും ഗായത്രിയുടെ കുതിരയും പാണ്ടു സെഗാന്റെ മെറ്റൽ തീർത്ത വ്യാളി മുഖവും സോനയുടെ പ്രകൃതിഭംഗി ചിത്രവും ജെ.സോമന്റെ പെൻവർക്കും ജനശ്രദ്ധ പിടിച്ചു പറ്റുന്നു. ദിവസവും നൂറുകണക്കിന് ആളുകളാണ് ചിത്രപ്രദർശനം കാണാനായി ഇവിടെ എത്തുന്നത്. വരുന്നവർ എല്ലാവരും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും സംഘാടക സമിതി അംഗങ്ങൾ അറിയിച്ചു. അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, റിട്ടേഡ് ഐ ജി വി. ശാന്താറാം അധ്യക്ഷത വഹിച്ചു യോഗത്തിൽ ബി. ഡി ദത്തൻ, റെയ്മണ്ട്, മഹാരാജാ ബി. രാജൻ, വള്ളക്കടവ് സുബൈർ എബ്രഹാം, ബിജു അഴീക്കോട്, ഹരിഹരപുത്രൻ, സികെ കുട്ടി, ബിനു പെരുങ്കാവ്, ശ്യാം വാസുദേവ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രദർശനം മൂന്നാം തീയതി അവസാനിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha


























