പതിനെട്ട് ദിവസം മുമ്പ് കാണാതായ ഗൃഹനാഥനെ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി തള്ളിയത് വീട്ടിൽ നിന്ന് ആയിരമടിയോളം താഴെയുള്ള ചതുപ്പിൽ; മൃതദേഹം ചതുപ്പിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത് മഴക്കാലത്ത് വെള്ളമൊഴുകി ചെളിനിറഞ്ഞ് കിടന്നതോടെ: കൊലപാതകം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യയും അറസ്റ്റിൽ

വീടിന് സമീപമുള്ള ചതുപ്പില്‍ പതിനെട്ട് ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ തൊടുപുഴ സ്വദേശികളായ ദമ്പതികളെ പോലീസ് പിടികൂടി. പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്തെ അറക്കപടിക്കല്‍ ശശീന്ദ്രനെ (42)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ മേമുട്ടം അനില്‍ നിവാസില്‍ അനില്‍, ഭാര്യ സൗമ്യ എന്നിവരെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി 15 മുതലായിരുന്നു ശശീന്ദ്രനെ കാണാതായത്. സംഭവ ദിവസം മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ശശീന്ദ്രനെ, അനില്‍ കൊലപ്പെടുത്തിയത്. അയല്‍വാസിയുടെ കാപ്പിക്കുരു വില്‍ക്കാനായി മൂലമറ്റത്ത് പോയി തിരികെ വന്നതിനു ശേഷം പ്രതിയുടെ വീട്ടിലിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ശശീന്ദ്രനെ അനില്‍ തടിക്കഷണം ഉപയോഗിച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. കൃത്യത്തിനൊടുവില്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്തെ ആയിരമടിയോളം താഴ്ചയുള്ള ഭാഗത്ത് മൃതദേഹം തള്ളുകയായിരുന്നു. കൊലപാതകം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന അനിലിന്റെ ഭാര്യയ്ക്ക് ഇതില്‍ പങ്കുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നും, കുറ്റം മറച്ചു വച്ചതിനുമാണ് ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭാര്യയുമായി അകന്നു കഴിയുന്ന ശശീന്ദ്രന്റെ മകള്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. പല സ്ഥലങ്ങളിലും കൂലിപ്പണിക്ക് പോയായിരുന്നു ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത് തന്നെ. കൂലിപ്പണിക്കായി പലപ്പോഴും വീട്ടില്‍നിന്ന് മാറി നില്‍ക്കുന്നതിനാല്‍ ബന്ധുക്കളും നാട്ടുകാരും ആദ്യം ഇത് കാര്യമാക്കിയില്ല. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശശിധരന്‍ വീട്ടിലെത്തിയില്ല. മകള്‍ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ അനുജന്‍ ബിജു കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം അനിലിനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തതോടെയാണ് ശശീന്ദ്രനെ കൊലപ്പെടുത്തി ചതുപ്പില്‍ മൃതദേഹം തള്ളിയതായി അനില്‍ സമ്മതിച്ചത്.
തലയ്ക്കടിക്കാന്‍ ഉപയോഗിച്ച തടിക്കഷണം പ്രതിയുടെ വീട്ടിലെ കട്ടിലിനടിയില്‍നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നാടന്‍ തോക്കും തിരകളും പ്രതി എറിഞ്ഞു കളഞ്ഞ ശശീന്ദ്രന്റെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. തടിക്കഷണമുപയോഗിച്ച് ശശിധരന്റെ തലയ്ക്കടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു. ശശിധരൻ മരിച്ചുവെന്ന് മനസിലായതോടെ മൃതദേഹം വീട്ടിൽ നിന്ന് ആയിരമടിയോളം താഴെയുള്ള ചതുപ്പ് ഭാഗത്തേക്ക് ചുമന്നും വലിച്ചും കൊണ്ടുപോയി.
മഴക്കാലത്ത് വെള്ളമൊഴുകി ചെളിനിറഞ്ഞ് കിടന്ന ഇവിടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് അനിലിനെയും ഭാര്യയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂലമറ്റത്ത് ടാക്‌സി െ്രെഡവറായ പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. തൊടുപുഴ ഡിവൈ.എസ്.പി. കെ.പി.ജോസ്, കാഞ്ഞാര്‍ സി.ഐ. കെ.അനില്‍ കുമാര്‍, എസ്.ഐ.മാരായ കെ.സിനോദ്, സജി പി.ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha


























