Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

സർക്കാർ കുടിയൻ മാരെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കുടിയൻമാരെ അവഗണിക്കാൻ തയാറല്ല; അവർക്ക് റിലാക്സ് ചെയ്യാനുള്ള അവസരം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്; ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നവർ മദ്യപരാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ

03 FEBRUARY 2020 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

48 വർഷം നയിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....

ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നവർ മദ്യപരാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഐ.ടി മേഖലയോട് ഇത്രയധികം കൂറു പുലർത്തുന്ന സർക്കാർ തങ്ങളെ പോലെ മറ്റൊന്നില്ലെന്ന് പിണറായി സർക്കാർ അങ്ങനെ വ്യക്തമാക്കിയിരിക്കുന്നു.

ബാറുകൾ നിലനിർത്തിയത് എന്തിനാണെന്ന് വിശദീകരിക്കുകയായിരുന്നു മന്ത്രി. തന്റെ സർക്കാർ കുടിയൻ മാരെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കുടിയൻമാരെ അവഗണിക്കാൻ തയാറല്ല. അവർക്ക് റിലാക്സ് ചെയ്യാനുള്ള അവസരം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതിൽ ഏറിയ കൂറും ഐ. ടി. മേഖലയിൽ ഉള്ളവരാണ്.

ടൂറിസ്റ്റുകളെ വെറുതെ വിടാനും മന്ത്രി തയ്യാറായില്ല. ടൂറിസ്റ്റുകൾ സദാസമയവും പൂസാണത്രേ. കേരളത്തിൽ അവർ വരുന്നതു തന്നെ വെള്ളമടിക്കാൻ വേണ്ടിയാണ്. മന്ത്രിയുടെ സത്യപ്രസ്താവന ഡി വൈ എഫ് ഐ യോഗത്തിലായിരുന്നു എന്നതാണ് ആശ്ചര്യകരം. മന്ത്രിയുടെ പ്രസംഗം അച്ചടക്കത്തോടെ കേട്ടുകൊണ്ടിരുന്ന സഖാക്കൾ നിറഞ്ഞ കൈയടിയാണ് സമ്മാനിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർക്കോഴക്കെതിരെ മന്ത്രിമാരുടെ വാഹനം തടഞ്ഞത് അവർ അപ്പോൾ ഓർത്തു കാണണം.

ലഹരി വർജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞ മന്ത്രി ലഹരി നിരോധനം അപ്രായോഗികമാണെന്ന് പറയാനും മറന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ ഒരു പഠനമാണ് അദ്ദേഹം അടിസ്ഥാനമാക്കിയത്. പഠനത്തിൽ ബാറുകൾ പൂട്ടിയപ്പോൾ ടൂറിസം കോൺഫാൻസുകൾ കുറഞ്ഞു. മദ്യം ഉണ്ടെങ്കിൽ മാത്രമേ അന്താരാഷ്ട്ര കോൺഫറൻസുകൾ കേരളത്തിൽ വരികയുള്ളു.

ഐ. ടി. മേഖലയിൽ റിലാക്സ് ചെയ്യാൻ അവസരം നൽകിയില്ലെങ്കിൽ കേരളം നെഗറ്റീവ് ആകുമെന്നും മന്ത്രി പറഞ്ഞു. റിലാക്സ് ആകാൻ വേണ്ടിയാണ് ബാർ പോലുള്ള സൗകര്യങ്ങൾ അനുവദിച്ചത്. ചാരായം നിരോധിച്ചപ്പോഴും ബാറുകൾ പൂട്ടിയപ്പോഴും ലഹരി ഉപയോഗം കൂടി. ഇക്കാര്യം വിവിധ പഠനങ്ങളിൽ നിന്ന് സർക്കാർ മനസിലാക്കിയിട്ടുണ്ട്. ഭാവിയിൽ ലഹരി നിരോധനം സർക്കാരിന്റെ അജണ്ടയില്ല. ലഹരി കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്തേക്കാൾ 800 മടങ്ങ് കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡാൻസ് പബ്ബുകൾ ആരംഭിക്കുന്നതിന്റെ കാരണം മന്ത്രി പറഞ്ഞില്ലെങ്കിലും രഹസ്യം ഇതു തന്നെയാണ്. ഡാൻസ് ബാറുകൾ ആരംഭിക്കുന്നതും ഐ. ടി. മേഖലയിലാണ്. മുംബക്കും ബംഗളുരുവിനും മാതൃകയായി മാറുകയാണ് കേരളം. ബാറുകളാണ് കഴിഞ്ഞ സർക്കാരിന്റെ അന്തകരായി മാറിയത്. ഉമ്മൻ ചാണ്ടിയെ അഭിമറിക്കാൻ പാർട്ടിയിലും സർക്കാരിലും നടന്ന ഗൂഢാലോചനയുടെ ഫലമായാണ് ബാർ,സോളാർ വിവാദങ്ങൾ ഉണ്ടായത്. ആരോപണങ്ങളെ പ്രതിരോധിക്കാൻ അന്നത്തെ സർക്കാരിന് കഴിഞ്ഞതുമില്ല. പിണറായി സർക്കാരിന്റെ മാതൃക പിന്തുടർന്നിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിക്ക് ഇങ്ങനെയൊരു ഗതിയേട് വരുമായിരുന്നില്ല.

തമിഴ്നാട്ടിലേതു പോലെ കേരളത്തിലും വിദേശമദ്യം വിൽക്കുന്ന പെട്ടികടകൾ തുടങ്ങാനുള്ള കാലം വിദൂരത്തിലല്ലെന്ന് തോന്നുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (8 minutes ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (29 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (1 hour ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (1 hour ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (2 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (3 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (3 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends