ഈങ്ങാപ്പുഴയിൽ ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ക്രൂര മർദ്ദനത്തിനിരയാക്കി ടൂറിസ്റ്റ് ബസ് ജീവനക്കാര്‍

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ചതിന്റെ പേരിൽ രോഗിയുമായി പോയ ആംബുലൻസിലെ ഡ്രൈവർക്ക് ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം. അക്രമത്തില്‍ പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളജ് സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ടൂറിസ്റ്റ് ബസിന്റെ യാത്ര. തുടര്‍ന്ന് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആംംബുലന്‍സ് തടഞ്ഞു നിര്‍ത്തി ജീവനക്കാര്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്.
ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























