Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ജലീലിന്റെ രാജഭരണത്തിന് ആരിഫ് മുഹമ്മദ് ഖാന്റെ പൂട്ട് ; സർവകലാശാല ഭരണത്തിൽ നിന്നും സർക്കാരിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും പൂർണമായും ഒഴിവാക്കാൻ ഗവർണർ തീരുമാനിച്ചേക്കും; സർവകലാശാല അദാലത്തിൽ മന്ത്രി ജലീലും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തതിനെതിരെ സേവ് യൂണിവേഴിസിറ്റി കാമ്പയിൻ നൽകിയ പരാതിയിലുള്ള ഉത്തരവിലായിരിക്കും ഗവർണർ ഇക്കാര്യം സൂചിപ്പിക്കുന്നത്

03 FEBRUARY 2020 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

48 വർഷം നയിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....

സർവകലാശാല ഭരണത്തിൽ നിന്നും സർക്കാരിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും പൂർണമായും ഒഴിവാക്കാൻ ഗവർണർ തീരുമാനിച്ചേക്കും. അഞ്ച് ദിവസത്തിനുള്ളിൽ ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർവകലാശാല അദാലത്തിൽ മന്ത്രി ജലീലും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തതിനെതിരെ സേവ് യൂണിവേഴിസിറ്റി കാമ്പയിൻ നൽകിയ പരാതിയിലുള്ള ഉത്തരവിലായിരിക്കും ഗവർണർ ഇക്കാര്യം സൂചിപ്പിക്കുന്നതെന്ന് അറിയുന്നു.

സർവകലാശാലയുടെ ഭരണം നിരീക്ഷിക്കാൻ മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവം രൂപം നൽകിയതു പോലൊരു സമിതിക്ക് രൂപം നൽകാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആലോചിക്കുന്നുണ്ട്.

മന്ത്രി ജലീലിനെതിരെ ഗവർണറുടെ ഉത്തരവിൽ പരാമർശമുണ്ടായാൽ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് തുടരാൻ ധാർമ്മികമായി അവകാശമില്ലാതാവും. എന്നാൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ഇരിപ്പുവശം കാരണം അതിനുള്ള സാധ്യത കാണുന്നില്ല.

സർവകലാശാലകൾക്ക് പൂർണമായും സ്വയംഭരണം നൽകാനാണ് ഗവർണറുടെ തീരുമാനം എന്നറിയുന്നു. ചട്ടവിരുദ്ധമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്ന് വൈസ് ചൻസലർമാർ ഗവർണറെ അറിയിച്ചുവെന്നാണ് വിവരം. അത്തരത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായാൽ വിസിമാർ അക്കാര്യം ഗവർണറെ അറിയിക്കണം. ഗവർണറെ അറിയിക്കാതിരുന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്വം വൈസ് ചാൻസലർക്കായിരിക്കും. പരാതി വന്നാൽ വിസി മറുപടി പറയണം എന്ന വിവരം ഗവർണർ കൃത്യമായി വി.സി മാരെ അറിയിച്ചിട്ടുണ്ട്.

സർക്കാർ നിർദ്ദേശം എന്ന നിലയിലാണ് പുനർ മൂല്യ നിർണയം നടത്തണമെന്ന മന്ത്രിയുടെ ആവശ്യം അംഗീകരിച്ചതെന്ന് സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഗവർണറെ അറിയിച്ചു. എന്നാൽ സർവകലാശാലക്ക് നിർദ്ദേശം നൽകാനുള്ള അധികാരം സർക്കാരിനില്ലെന്ന് ഗവർണർ അറിയിച്ചു. പല സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലെയും അധ്യാപകർക്ക് വേണ്ടത്ര പരിചയമില്ലെന്ന് വി സി പറഞ്ഞപ്പോൾ എങ്കിൽ നടപടിയെടുക്കാനാണ് ഗവർണർ നിർദ്ദേശിച്ചത്. അതു കൊണ്ടാണ് ഒരു വിദ്യാർത്ഥിയുടെ ഉത്തരകടലാസ് മൂന്നാമതും പരിശോധിച്ചതെന്നാണ് വിസിയുടെ വിശദീകരണം.

ജലീലിന് മുമ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ.രവീന്ദ്രനാഥിന്റെ വിശദാംശങ്ങൾ ഗവർണർ ശേഖരിച്ചു. മന്ത്രി രവീന്ദ്രനാഥ് സർവകലാശാലാ ഭരണത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് ഗവർണർ മനസിലാക്കിയത്. അദ്ദേഹം അദാലത്തുകൾ നടത്തിയിട്ടില്ല. യാതൊരു നിർദ്ദേശവും സർവകലാശാലക്ക് നൽകിയിട്ടില്ല. രവീന്ദ്രനാഥിന് ഇല്ലാത്ത താത്പര്യം മന്ത്രി ജലീലിന് എന്തിനാണെന്നാണ് ഗവർണറുടെ ചോദ്യം.

സാങ്കേതിക സർവകലാശാലാ വിസിക്കെതിരെ നടപടി വരാനുള്ള സാധ്യതയും തള്ളികളയാനാവില്ല. അവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതി നൽകിയവർ ഗവർണർക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

ഏതായാലും ജലീലിന്റെ രാജഭരണത്തിന് ഗവർണറുടെ കൂച്ചുവിലക്ക് വരും. ഗവർണറുടെ ഉത്തരവ് കിട്ടിയാൽ വൈസ് ചാൻസലർമാർ ജലീലിനെ കണ്ടാൽ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കില്ല. വൈസ് ചാൻസലർ ഒരു രാഷ്ട്രീയ നിയമനമാണ്. കഴിഞ്ഞ ഗവർണർ സർക്കാരിന്റെ ശുപാർശകൾ അതേപടി അംഗീകരിച്ചിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (8 minutes ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (29 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (1 hour ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (1 hour ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (2 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (3 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (3 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends