കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു; ഉദ്ഘാടനം നടന്നത് രണ്ടാഴ്ച മുന്‍പ്!

വയനാട്ടില്‍ രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം നടന്ന ആശുപത്രിയുടെ മേല്‍ക്കൂര പൊളിഞ്ഞുവീണു.
തിങ്കളാഴ്ച രാവിലെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മൂന്നാം നിലയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂരയാണ് പൊളിഞ്ഞ് വീണത്.
ഈ സമയം ചികിത്സയ്ക്കെത്തിയ കുട്ടികളും രക്ഷിതാക്കളും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ആരുടെയും ദേഹത്ത് വീഴാതെ ദുരന്തം വഴിമറി.
ആശുപത്രിയില്‍ എത്തിയ നാട്ടുകാര്‍ പ്രതിഷേധിച്ചു. സുരക്ഷ പരിഗണിച്ച് വാര്‍ഡിലുള്ളവരെ സ്ഥലത്തുനിന്ന് മാറ്റി.
https://www.facebook.com/Malayalivartha


























