Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

തലക്കടിച്ച് കൊന്നശേഷം ബൈക്കിനോടൊപ്പം കുഴിച്ചുമൂടി; പത്തടിയോളം ആഴമുള്ള കുഴിയിൽ 50 കിലോഗ്രാം ഉപ്പിട്ട ശേഷം ശവശരീരം മറവ് ചെയ്തു; വീണ്ടും ദൃശ്യം മോഡൽ കൊലപാതകം

03 FEBRUARY 2020 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മലയാളത്തിൽ പുറത്തിറങ്ങിയ 'ദൃശ്യം' എന്ന മോഹൻലാൽ ചിത്രവും അതിന്റെ അനേകം ഇതര ഭാഷ പതിപ്പുകളും കൊലപാതകങ്ങൾക്ക് പ്രചോദനമാകുന്നുവെന്ന് നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ യുവാവിനെ കൊലചെയ്ത ശേഷം ‘ദൃശ്യം’ സിനിമ മാതൃകയിൽ മൃതദേഹം കുഴിച്ചുമൂടി തെളിവുനശിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഡിസംബർ 28നാണ് കൊലപാതകം നടന്നത്. പ്രതികളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

പങ്കജ് ദിലീപ് ഗിരംകാർ എന്നയാളെയാണ് ഒന്നാം പ്രതിയായ ലല്ലു ജോഗേന്ദർ സിങ് താക്കൂർ കൊലപ്പെടുത്തിയത്. പങ്കജിന്‍റെ ഭാര്യയുമായി ജോഗേന്ദർ സിങ്ങിന് ബന്ധമുണ്ടായിരുന്നെന്നും ഇതേ തുടർന്നുള്ള വാക്ക് തർക്കമാണ് സംഘട്ടനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നിലായി കുഴിച്ചു മൂടിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. ഹൽദിറാം കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്ന പങ്കജ് ദിലീപ് ഗിരംകാറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ തപ്സിയിൽ കഴിഞ്ഞ ഡിസംബറിലാണ് കൊല നടന്നത്. കേസിലെ മുഖ്യപ്രതിയായ അമർസിംഗിന് പങ്കജിന്റെ ഭാര്യയുമായി ഉണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പങ്കജിനെ അമർസിംഗ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം സ്വന്തം ഭക്ഷണശാലയ്ക്കുള്ളിൽ അയാളുടെ ബൈക്കിനൊപ്പം കുഴിച്ചു മൂടകയായിരുന്നു.

തന്റെ ഭാര്യയും അമർസിംഗുമായുള്ള പ്രണയ ബന്ധം അവസാനിപ്പിക്കുന്നതിനായി വാർദ്ധയിലേക്ക് പങ്കജ് അടുത്തിടെ താമസം മാറ്റിയിരുന്നു. താൻ അവിടേക്ക് എത്തിയ ശേഷവും ഭാര്യയും കാമുകനും തമ്മിലുള്ള ബന്ധം തുടരുന്നുണ്ടെന്നറിഞ്ഞ പങ്കജ് ഡിസംബർ 28ന് അമർസിംഗിനെ കാണാനെത്തി. തുടർന്ന് ഇവർ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ അമർസിംഗ് പങ്കജിന്റെ തലയ്ക്കടിക്കുകയും അടികൊണ്ട ഇയാൾ തൽക്ഷണം മരണപ്പെടുകയുമായിരുന്നു. തന്റെ ഭക്ഷണശാലയ്ക്ക് പിന്നിലായി വലിയൊരു കുഴിയെടുത്ത ശേഷം തന്റെ ഭക്ഷണശാലയിലെ പാചകക്കാരന്റേയും സുഹൃത്തിന്റേയും സഹായത്തോടെ പങ്കജിന്റെ ജഡം അയാളുടെ ബൈക്കിനൊപ്പം കുഴിച്ചുമൂടി. പത്തടിയോളം ആഴമുള്ള കുഴിയിൽ 50 കിലോഗ്രാം ഉപ്പിട്ട ശേഷമാണ് ശവശരീരം മറവ് ചെയ്യപ്പെട്ടത്. തനിക്കെതിരെയുള്ള തെളിവുകൾ പൂർണമായും നശിപ്പിക്കുന്നതിനായി പങ്കജിന്റെ മൊബൈൽ ഫോൺ അമർസിംഗ് രാജസ്ഥാനിലേക്ക് പോയ ട്രക്കിൽ ഉപേക്ഷിക്കുകയും ചെയ്തു. പങ്കജ് മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസും ക്രൈം ബ്രാഞ്ചും ചേർന്ന് സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് അമർസിംഗ് കുറ്റം സമ്മതിച്ചത്. പാചകക്കാരന്‍ മനോജ് എന്ന രാംപ്രവേശ് തിവാരിയും അമർസിങ്ങിന്റെ സുഹൃത്തായ തുഷാർ രാകേഷ് ഡോംഗ്രേയുമാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ. അജയ് ദേവ്ഗൺ നായകനായ ദൃശ്യംഎന്ന സിനിമയാണ് കൊലപാതകം മറയ്ക്കാനുള്ള ശ്രമങ്ങൾക്ക് പ്രചോദനമായതെന്ന് അമർസിംഗ് മൊഴി നൽകിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (4 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (51 minutes ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (2 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (3 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends