സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായെന്നാണ് സംഘടനയുടെ ആരോപണമുള്ളത്.
ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിച്ചില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപകമായി സർവീസുകൾ പൂർണമായി നിർത്തിവച്ച് പണിമുടക്ക് നടത്തുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ.
സമരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് ബസുടമകളും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. സ്വകാര്യ ബസുടമകളെയും തൊഴിലാളികളെയും സംരക്ഷിക്കാനായി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യമുള്ളത്.
വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ ടൈമിംഗ് കോൺഫറൻസുകൾ ഓൺലൈനായി മാത്രം നടത്തണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























