മുഖത്തും കഴുത്തിലും ചോരപ്പാടുകൾ ; കണ്ടെത്തിയത് ആൾതാമസമില്ലാത്ത വീട്ടിൽ; യുവാവിന്റ മരണത്തിൽ ദുരൂഹത

ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിൻറെ മൃതദേഹം. . കുണ്ടേരിപ്പൊയില്‍ കരിവെള്ളൂരിലെ പൃത്തിയില്‍ ഹൗസില്‍ പാറേക്കണ്ടി ദിജിലിനെ(32)യായിരുന്നു മരിച്ചനിലയില്‍ വീട്ടിൽ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു . സ്വന്തം വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലായിരുന്നു ദിജിലിനെ മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ നാട്ടുകാറായിരുന്നു ഇയാളെ മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച രാത്രി 10-ഓടെ വീട്ടില്‍ നിന്നും പുറത്തുപോയ ദിജില്‍ തിരിച്ചെത്താഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചിറങ്ങി. ഒടുവിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു . മുഖത്തും കഴുത്തിലും ചോരപ്പാടുകളുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരിട്ടി ഡിവൈ.എസ്.പി. എം.പ്രദീപ് കുമാര്‍, മട്ടന്നൂര്‍ സി.ഐ. കെ.രാജീവ് കുമാര്‍, മാലൂര്‍ എസ്.ഐ. ടി.പി.രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ലായിരുന്നു പോലീസ് സ്ഥലത്തെത്തിയത് .
കണ്ണൂരില്‍നിന്ന് വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവുമെത്തി പരിശോധന നടത്തുകയും ചെയ്തു . പോലീസ് നായയെയും സ്ഥലത്തെത്തിച്ചിരുന്നു . ചിലരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ദിജിലിന്റെ മൊബൈല്‍ ഫോണും പരിശോധിച്ചു വരികയാണ് .ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയ ദിജില്‍ പച്ചക്കറി കച്ചവടം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. പരേതനായ സി.പി.ഗംഗാധരന്റെയും പാറേക്കണ്ടി ദാക്ഷായണിയുടെയും മകനാണ്. നീര്‍വേലിയിലെ ദില്‍ബയാണ് ഭാര്യ. ഒരു മകളുണ്ട്. സംഭവം അന്വേഷിക്കുണ്ട്.
https://www.facebook.com/Malayalivartha


























